ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; യാത്രക്കാരന്‍ മരിച്ചു, ചിത്രങ്ങള്‍

ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാരന്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. അപകടസാഹചര്യത്തെ തുടര്‍ന്ന് വിമാനം ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്റ് ചെയ്തു.

ALSO READ:  സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു

മെയ് 20നാണ് സംഭവം. ആകാശച്ചുഴിയില്‍പ്പെട്ടതോടെ വിമാനം വഴിതിരിച്ച് വിട്ടു. ഒടുവില്‍ മെയ് 21ന് പ്രാദേശിക സമയം 3.45ന് വിമാനം സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍ ഇറക്കി.

അപകടത്തില്‍പ്പെട്ട ബോയിംഗ് 777 – 300 ഇആര്‍ വിമാനത്തിലെ 211 യാത്രക്കാരില്‍ ഒരാളാണ് മരിച്ചത്. 18 ജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചയാളുടെ കുടുംബത്തെ എയര്‍ലൈന്‍സ് അനുശോചനം അറിയിക്കുകയും ചെയ്തു.

ALSO READ:  മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം: സിപിഐ(എം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News