സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടം; യാത്രക്കാര്‍ക്ക് നട്ടെല്ലിനും തലച്ചോറിനും പരിക്ക്, പലരും ഐസിയുവില്‍

ആകാശച്ചുഴില്‍പ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ ദുരിതത്തില്‍. പലര്‍ക്കും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റ് ഐസിയുവിലാണ്. ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തിയ വിമാനം ആകാശച്ചുഴില്‍പ്പെട്ട് ഒരാള്‍ മരിച്ചിരുന്നു.

ALSO READ:  മലയാളികള്‍ക്ക് ഏറെ അഭിമാനം; സന്തോഷ് ശിവനും, കനി കുസൃതിക്കും, ദിവ്യപ്രഭക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍: കെ കെ ശൈലജ ടീച്ചര്‍

അറുപതോളം പേര്‍ക്ക് പരിക്കേറ്റതില്‍ നിരവധി പേര്‍ക്ക് നട്ടെല്ലിന് ശസ്ത്രിക്രിയ വേണമെന്നാണ് റിപ്പോര്‍ട്ട്. ബാങ്കോക്ക് ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലിരിക്കുന്നത്. 37000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. 22 പേര്‍ക്ക് നട്ടെല്ലിനാണ് പരിക്കേറ്റത്. ഒരു രണ്ടുവയസുകാരന്‍ ഉള്‍്‌പ്പെടെ ആറുപേര്‍ക്ക് തലച്ചോറിനും തലയോട്ടിക്കുമാണ് പരിക്കേറ്റത്. ബ്രിട്ടീഷുകാരനായ 73കാരന്‍ ജിയോഫ്രി കിച്ചനാണ് ഹൃദയാഘാതം മൂലം മരിച്ചത്. 22 പേരാണ് ഐസിയുവിലുള്ളത്.

ALSO READ:  512 ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 52 സ്ഥാപനങ്ങളിലെ വ്യാപാരം നിർത്തിവയ്പ്പിച്ചു

40 പേരാണ് ആശുപത്രിയിലുള്ളത്. മറ്റ് 65 പേരും രണ്ട് വിമാനജീവനക്കാരും ബാങ്കോക്കില്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് വിമാനം ബാങ്കോക്കിക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലാണ് ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News