180 വർഷത്തോളം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ ടർഫ് ക്ലബ്. ശനിയാഴ്ചയായിരുന്നു ട്രാക്കിലൂടെയുള്ള അവസാന കുതിരയോട്ടം നടന്നത്. ഈ സ്ഥലം ഇനി സർക്കാരിന് കൈമാറും. സർക്കാർ പദ്ധതിയുടെ ഭാഗമായി പുതിയ വീടുകൾ നിർമ്മിക്കാനാകും ഇനി ഈ സ്ഥലം ഉപയോഗിക്കുക.
ALSO READ; ഗുണ്ടാത്തലവന്‍ ഓം പ്രകാശ് കസ്റ്റഡിയിൽ
മുന്നൂറ് ഏക്കറോളം വരുന്ന ഭൂമിയാണിത്. ഇതാണ് വർഷങ്ങളോളം കുതിരയോട്ടത്തിനായി ഉപയോഗിച്ച് വന്നിരുന്നത്. ശനിയാഴ്ച ഇവിടെ നടന്ന സിംഗപ്പൂർ ഗോൾഡ് കപ്പ് മത്സരം കാണാൻ നിരവധി പേരാണ് സ്ഥലത്തെത്തിയത്.
ALSO READ; വാക്ക് പാലിക്കാനുള്ളതാണ്; അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
അതേസമയം സിംഗപ്പൂരിൽ കുതിരപ്പന്തയം ഇതിനകം കുറഞ്ഞുവരികയാണ്. കുതിരപ്പന്തയം അവസാനിപ്പിക്കാനുള്ള സർക്കാരിൻ്റെ തീരുമാനം സിംഗപ്പൂരിലെ റൈഡിംഗ്, ട്രെയിനിംഗ് കമ്മ്യൂണിറ്റിയെ ഞെട്ടിച്ചെങ്കിലും, രാജ്യത്ത് കുതിരപ്പന്തയം ഇതിനകം തന്നെ കുറഞ്ഞു. 2010-ൽ റേസ്-ഡേ ശരാശരി 11,000 ആയിരുന്നത് 2019-ൽ ഏകദേശം 6,000 ആയി കുറഞ്ഞു. കോവിഡ് കാലത്ത് ഇത് വീണ്ടും കുറഞ്ഞിരുന്നു.
ENGLISH SUMMARY: SINGAPORE ENDS OVER 180 YEARS OF HORSE RACING
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here