19 വർഷങ്ങൾക്ക് ശേഷം ആദ്യത്തെ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ

19 വർഷങ്ങൾക്ക് ശേഷം ആദ്യ വനിതയെ തൂക്കിലേറ്റി സിംഗപ്പൂർ . കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ശുദ്ധമായ ഹെറോയിൻ കടത്തിയതിന് 2018 ലാണ് സരിദേവി ജമാനി എന്ന സ്ത്രീക്ക്  സിംഗപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചതെന്ന് സെൻട്രൽ നാർക്കോട്ടിക് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: വിവാഹത്തിന് വിസമ്മതിച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റ്

500 ഗ്രാമിൽ കൂടുതൽ കഞ്ചാവും 15 ഗ്രാമിന് മുകളില്‍ ഹെറോയിനും കടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്നാണ് സിംഗപ്പൂരിലെ നിയമം. അടുത്ത ആഴ്ച വീണ്ടുമൊരു വധശിക്ഷയ്ക്കായി നടപടികള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ALSO READ: മരം മുറി കേസിലെ പ്രതികളുടെ വാദം പൊളിഞ്ഞു; മരത്തിന്റെ DNA പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യം, മന്ത്രി എ കെ ശശീന്ദ്രൻ

എന്നാല്‍, മയക്കുമരുന്ന് കേസുകളില്‍ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കണമെന്ന് രാജ്യത്തെ പൗര സംഘടനകള്‍ നിരന്തരം ആവശ്യമുന്നയിക്കുന്നു. 50 ഗ്രാം ഹെറോയിൻ കടത്തിയതിന് സിംഗപ്പൂർ സ്വദേശി മുഹമ്മദ് അസീസ് ഹുസൈനെ വധിച്ച് രണ്ട് ദിവസം കഴിയും മുമ്പേയാണ് സരിദേവി ജമാനിയുടെ വധശിക്ഷ നടപ്പാക്കിയത്. രണ്ട് കേസുകളിലും കോടതി നടപടി ക്രമങ്ങളും രാഷ്ട്രപതിയുടെ ദയാഹർജിയും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും പാലിച്ചിരുന്നെന്നും നാർക്കോട്ടിക് ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു. മയക്കുമരുന്ന് വിതരണത്തിന്‍റെ വ്യാപനം തടയുന്നതിന് വധശിക്ഷ പ്രധാനമാണെന്നും സിംഗപ്പൂര്‍ സര്‍ക്കാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News