കഞ്ചാവ് കടത്തിയതിന് യുവാവിനെ തൂക്കിലേറ്റാന്‍ സിംഗപ്പൂര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നാല്‍പ്പത്തിയാറുകാരനായ തങ്കരാജു സുപ്പയ്യയെയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ തൂക്കിലേറ്റാന്‍ ഒരുങ്ങുന്നത്. ബുധനാഴ്ച ശിക്ഷ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ലോകത്ത് ഏറ്റവും കടുത്ത നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍.
വധശിക്ഷയ്‌ക്കെതിരെ സുപ്പയ്യയുടെ കുടുംബം കഴിഞ്ഞയാഴ്ച സിംഗപ്പൂര്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്പയ്യയുടെ ദയാഹര്‍ജി പ്രസിഡന്റ് തള്ളി. സുപ്പയ്യയ്ക്ക് കൃത്യമായ നിയമസഹായം ലഭിക്കുന്നില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദ്വിഭാഷിയുടെ സേവനം ലഭ്യമാക്കുന്നതിലുള്‍പ്പെടെ വീഴ്ച സംഭവിച്ചതായും ബന്ധുക്കള്‍ പറയുന്നു.
2013 ല്‍ മലേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഒരു കിലോ കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുപ്പയ്യക്കെതിരായ കേസ്. കഞ്ചാവ് നേരിട്ട് പിടികൂടിയിട്ടില്ലെങ്കിലും മറ്റ് തെളിവുകള്‍ സുപ്പയ്യയിലേക്കെത്തിക്കുകയായിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ സുപ്പയ്യയാണെന്നാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. അതേസമയം, കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് തങ്കരാജു പറയുന്നത്. തനിക്കെതിരായ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും തങ്കരാജു പറയുന്നു. തങ്കരാജുവിന്റെ വധശിക്ഷയ്‌ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. മയക്കു മരുന്ന് കടത്തിയവര്‍ക്ക് വധശിക്ഷയാണ് സിംഗപ്പൂരിലെ നിയമം. മലേഷ്യയിലും മുന്‍പ് സമാന നിയമമുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here