എല്ലാ റിലേഷന്‍ഷിപ്പ്സും അവസാനിക്കുമ്പോള്‍ ഒരുപാട് വേദനയുണ്ടാകും; ഗായിക അഞ്ജു ജോസഫ്

റിയാലിറ്റി ഷോകളിലൂടെ സംഗീത ലോകത്തെത്തിയ ഗായികയാണ് അഞ്ജു ജോസഫ്. എന്നാല്‍ തന്റെ വിവാഹ മോചനത്തെ കുറിച്ച് അഞ്ജു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇത് വെളിപ്പെടുത്തിയത്. ഗായിക എന്നതിലുപരി സിനിമകളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്ക് അടക്കമുള്ള പരിപാടികളുടെ ഷോ ഡയറക്ടര്‍ ആയ അനൂപിനെയാണ് അഞ്ജു വിവാഹം കഴിച്ചത്. കുറച്ചു നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് അഞ്ജുവും അനൂപ് ജോണും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തോട് തുടക്കത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് അഞ്ജു മുമ്പ് പറഞ്ഞിട്ടുണ്ട്.

Also Read: ‘അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു’; അനുഭവം തുറന്ന് പറഞ്ഞ് നിർമ്മാതാവ്

‘എല്ലാ റിലേഷന്‍ഷിപ്പ്സും അവസാനിക്കുമ്പോള്‍ ഒരുപാട് വേദനയുണ്ടാകും. അത് പാര്‍ട്‌നറുമായിട്ടുള്ളതാണെങ്കിലും മാതാപിതാക്കളുമായിട്ട് ഉള്ളതാണെങ്കിലും സുഹൃത്തുക്കളുമായിട്ടുള്ളതാണെങ്കിലും. എത്ര ഇല്ലെന്ന് പറഞ്ഞാലും വേദനയുണ്ടാകും. അതില്‍ നിന്നും പുറത്ത് കടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട് സെപ്പറേഷന്‍ വളരെ എളുപ്പമാണെന്ന്. ഒരുമിച്ച് ജീവിക്കാനാണ് വിഷമമെന്ന്.

ഞാന്‍ വിവാഹമോചിതയാണെന്ന് അറിയാത്തതുകൊണ്ടാകാം പലരും അത് തമാശയായൊക്കെ എന്നോട് സംസാരിക്കുമ്പോള്‍ പറയുന്നത്. പക്ഷെ ഈ അവസ്ഥയിലൂടെ പോയിട്ടുള്ളവര്‍ ഒരിക്കലും അത് പറയില്ല. ഡിവോഴ്സായാല്‍ അത് രണ്ട് പേരെയും എഫക്ട് ചെയ്യും. ഡിവോഴ്സിന് ശേഷം ഒരു ജീവിതമുണ്ട്. നമ്മള്‍ ഒരാളെ സ്നേഹിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും അവരില്ലാതെ നമുക്ക് ഇനി ജീവിക്കാനാവില്ലെന്ന്.

Also Read: ലാലേട്ടനൊപ്പം നിൽക്കുന്ന കൊച്ചുകുട്ടി; സിനിമസെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നടൻ ബൈജു

ഹാപ്പിയായുള്ള റിലേഷന്‍ഷിപ്പ് അല്ലെങ്കില്‍ വേര്‍പിരിയണം. എനിക്ക് നേരത്തെ എന്നെ ഇഷ്ടമല്ലായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത്. ഗുഡ് ഗേള്‍ സിന്‍ഡ്രം ആയിരുന്നു. ഗേള്‍ നെക്സ്റ്റ് ഡോര്‍ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് ഉണ്ടായിരുന്നു. മാത്രമല്ല ഞാന്‍ തന്നെ കണ്ടുപിടിച്ച റിലേഷന്‍ഷിപ്പായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ ഈ റിലേഷന്‍ഷിപ്പ് എങ്ങനെയെങ്കിലും വര്‍ക്ക് ചെയ്യണമെന്ന പ്രഷര്‍ ഞാന്‍ തന്നെ എനിക്ക് മുകളിലിട്ടിരുന്നു.

ഡിവോഴ്സ് എന്ന വാക്കിനോട് വല്ലാത്ത പേടിയായിരുന്നു. ഡിവോഴ്സായാല്‍ ഞാന്‍ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും, പാരന്റ്സിനോട് നാട്ടുകാര്‍ ചോദ്യങ്ങള്‍ ചോദിക്കുമല്ലോ അവരെ ഇത് എങ്ങനെ ബാധിക്കും എന്നുള്ള ചിന്തയായിരുന്നു. എന്റെ അമ്മ സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുകയും തീരുമാനം എടുക്കുകയുമെല്ലാം ചെയ്യുന്നയാളാണ്. പക്ഷെ വിവാഹമോചനം എന്നത് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്ക്കും അത് വലിയ വിഷമമുണ്ടാക്കി. പങ്കാളി ഇല്ലാതെയുള്ള ജീവിതത്തെ കുറിച്ച് അമ്മയ്ക്ക് ആലോചിക്കാന്‍ പറ്റില്ല. ഡിവോഴ്സായി ഞാന്‍ എങ്ങനെ ജീവിക്കും എന്നതൊക്കെയായിരുന്നു അമ്മയുടെ ഉത്കണ്ഠയെന്നും കുടുംബത്തിലെ ഒരു ബന്ധു കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊടുത്തപ്പോഴാണ് അമ്മ തന്റെ തീരുമാനത്തെ അനുകൂലിച്ചത്’ ‘അഞ്ജു ജോസഫ് പറഞ്ഞു. 2011ല്‍ ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ പാടിയാണ് സിനിമയില്‍ അഞ്ജുവിന്റെ തുടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News