‘സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സത്യമല്ല’; റീലിൽ പൊട്ടിക്കരഞ്ഞ് ഗായിക അഞ്ജു ജോസഫ്, ചേർത്തുനിർത്തി താരങ്ങൾ

Anju Joseph

കരച്ചിൽ ഒരാളുടെയും ദൗർബല്യമല്ല, വികാരങ്ങൾ ഉള്ളിലൊതുക്കി സ്വയം ഉൾവലിഞ്ഞ് ജീവിക്കുന്നവരാകും നമ്മളിലേറെയും. മനസൊന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാകും പലതും. എന്നാൽ ഉള്ളു തുറന്നൊന്ന് സംസാരിക്കാനാകാതെ, വികാരങ്ങൾ പ്രകടിപ്പിക്കാനാകാതെ നിസഹായ അവസ്ഥയിലൂടെ നമ്മളിൽ പലർക്കും കടന്നു പോകേണ്ടി വന്നിട്ടുണ്ടാകും. കണ്ണുകൾ ഈറനണിയുന്നത്, പൊട്ടികരയുന്നത് മോശമാണെന്ന് കരുതുന്നവരാകും നമ്മളിൽ പലരും. എന്നാൽ താൻ കരഞ്ഞ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്.

ജീവിതത്തിൽ നേരിടേണ്ട വന്ന ദുരനുഭവങ്ങൾ. മാനസികമായി തകർന്ന നിമിഷങ്ങളിൽ ദുഃഖം അണപൊട്ടിയൊഴുകുന്ന നിമിഷങ്ങളാണ് ​ഗായിക പങ്കുവെച്ചത്. കരയുന്ന നിമിഷങ്ങളെല്ലാം ചേർത്തുവെച്ചുകൊണ്ടുള്ള റീലാണ് ​ അഞ്ജു ജോസഫ് ഷെയർ ചെയ്തത്. ‘കരച്ചിൽ ഒരു ബലഹീനതയല്ല’ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന അടിക്കുറുപ്പ്.

Also Read: യുവതിയുടെ ജന്മദിനത്തിന് സുഹൃത്തുക്കള്‍ ഒരുക്കിയ സമ്മാനം, ഇത് കേക്കോ അതോ എടിഎമ്മോ എന്ന് സോഷ്യല്‍മീഡിയ


താൻ ഇപ്പോൾ ഡബിൾ ഓക്കെയാണെന്നും ക്യാപ്ഷനിൽ അഞ്ജു പറയുന്നുണ്ട്. എന്റെ ജീവിതയാത്രയിലെ നിമിഷങ്ങളാണ് ഞാൻ പങ്കുവെക്കുന്നത. സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്നതെല്ലാം എല്ലായിപ്പോഴും സത്യമല്ല. നിങ്ങൾ കരയൂ……… കരച്ചിലൊരിക്കലും ബലഹീനതയല്ല അടിക്കുറിപ്പായി ഗായിക കുറിച്ചു.

കരച്ചിലിൽ നിങ്ങൾക്ക് ആശ്വാസം കണ്ടെത്താൻ സാധിക്കും. എല്ലാം തകർന്ന് നിൽക്കുമ്പോൾ കരച്ചിൽ നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കും. എല്ലാം കടന്നുപോകും, സന്തോഷനിമിഷങ്ങൾ പോലും എന്നും ഗായിക പോസ്റ്റിൽ കുറിച്ചു.

Also Read: ‘അദ്ദേഹം എനിക്ക് ഗുരുതുല്യനാണ്’: മമ്മൂട്ടി

നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. സിതാര കൃഷ്ണകുമാർ, അൽഫോൺസ് ജോസഫ്, ദിവ്യപ്രഭ, ശ്വേത അശോക്, രചന നാരായണൻകുട്ടി, അശ്വതി ശ്രീകാന്ത്, അഭിരാമി സുരേഷ്, രഞ്ജു രഞ്ജിമാർ, അർച്ചനകവി, ഭാമ, മുക്ത, തുടങ്ങി നിരവധി പേർ ഗായികയ്ക്ക് പിന്തുണയുമായി എത്തി. അഞ്ജുവിന്റെ സാഹചര്യം മനസിലാകുമെന്നും ഈ നിമിഷങ്ങൾ ജീവിത്തിൽ ഞങ്ങളും അഭിമുഖീകരിച്ചിട്ടുണ്ടെന്നും പലരും കമന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News