അമേരിക്കൻ മലയാളി ഗായിക അനുരാധ ജൂജുവും ഗ്രെയ്റ്റർ ബോസ്റ്റൺ മലയാളി സമൂഹവും ചേർന്നൊരുക്കിയ ഓണപ്പാട്ട് ‘തിരുവോണ പൂനിലാവെ’ ശ്രദ്ധേയമാകുന്നു. ത്രിശൂർ സ്വദേശിനി ആയിരുന്ന തന്റെ അമ്മക്ക് ഓണം എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന ഓർമകളാണ് അനുരാധ ജൂജുവിനെ ‘തിരുവോണ പൂനിലാവെ’ എന്ന തന്റെ ആദ്യ മലയാള ഗാനം നിർമിക്കാൻ പ്രേരിപ്പിച്ചത്. ഹൃദയത്തിൽ ഓണം സൂക്ഷിക്കുന്ന ബോസ്റ്റണിലെ മലയാളികൾ തിരുവാതിരയും കഥകളിയും മോഹിനിയാട്ടവും ഭാരതനാട്യവുമെല്ലാം ചേർത്ത ഗാനത്തിന് കേരളത്തനിമ നിറഞ്ഞ ദൃശ്യ ഭാഷ നൽകി.
also read :‘ഇവിടെ നേരത്തെ ഉത്സവം തുടങ്ങി’; ഉയിരിന്റെയും ഉലകത്തിന്റെയും ആദ്യ ഓണം; വിഘ്‍നേശ് ശിവൻ
ദുബൈയിൽ ഇരുന്ന് പ്രവീൺ വരികൾ എഴുതിയപ്പോൾ സംഗീതം നൽകിയത് കൊച്ചിയിലുള്ള സംഗീത സംവിധായകൻ കമലനാണ്.ലോസ് ഏയ്ഞ്ചൽസിൽ ഇഷാൻ ചബ്ര ട്രാക്ക് തയ്യാറാക്കിയപ്പോൾ മുബൈയിൽ അഫ്താബ് ഖാൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. അതുകൊണ്ട് തന്നെ ലോകത്തിന്റെ പല കോണുകളിൽ ഇരിക്കുന്നവരുടെ ഓണ സമർപ്പണമാണ് ‘തിരുവോണ പൂനിലാവെ’ .
ദീപ ജേക്കബും ജെയ്സൺ കെ ജോസും ചേർന്നാണ് ഗാനത്തിന് ദൃശ്യാവിഷ്‌കാരം നടത്തിയത്. റേഡിയോ മിർച്ചി അവാർഡ് ജേതാവ് കൂടിയായ ഗായിക അനുരാധ ജൂജു ഓണത്തിന്റെ ഓർമ്മകൾ തനിക്ക് പകർന്നു തന്ന അമ്മ ചിന്നിക്കാണ് ഈ ഗാനം സമർപ്പിക്കുന്നത്. ഓണത്തിന്റെ ആഘോഷവും ആവേശവുമെല്ലാം ഒത്തുചേർന്ന ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
also read :നല്ല എരിവൂറും നാടന്‍ ഞണ്ട് റോസ്റ്റ് ആയാലോ ഊണിന് സ്പെഷ്യല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here