“നീയാണെന്റെ വീട്”…, ഏറെ നാളത്തെ പ്രണയ സാഫല്യം; ഗായകൻ അര്‍മാന്‍ മാലിക് വിവാഹിതനായി

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഗായകൻ അര്‍മാന്‍ മാലിക് വിവാഹിതനായി. ആഷ്ന ഷ്റോഫാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹച്ചടങ്ങ് . അർമാൻ തന്റെ വിവാഹ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. “നീയാണെന്റെ വീട്” എന്ന ക്യാപ്ഷനൊടു കൂടിയാണ് അർമാൻ വിവാഹചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പേസ്റ്റല്‍ നിറത്തിലുള്ള ഷെര്‍വാണി സ്യൂട്ടാണ് അര്‍മാന്റെ വിവാഹ വേഷം.

2023 ഓഗസ്റ്റിലായിരുന്നു അര്‍മാന്റേയും ആഷ്‌നയുടേയും വിവാഹനിശ്ചയം. വജാ തും ഹോ, അലൈ വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അർമാൻ പാടിയിട്ടുണ്ട്. കൂടാതെ നടൻ , വോയ്‌സ് ഓവർ ആർട്ടിസ്റ്റ്, ഗാനരചയിതാവ്, റെക്കോർഡ് പ്രൊഡ്യൂസർ, എന്നി മേഖലകളിലും അർമാൻ ശ്രെധ നേടിയിട്ടുണ്ട്.

also read: നോക്ക് ഔട്ട് കോമഡിയ്ക്ക് ഒരുങ്ങിക്കോളൂ; വരുന്നു ‘ആലപ്പുഴ ജിംഖാന’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേർന്ന് രം​ഗത്തെത്തുന്നത്. പ്രശസ്ത സംഗീത സംവിധായകൻ അമാൽ മാലിക്കിന്റെ സഹോദരനും ദാബൂ മാലിക്കിന്റെ മകനുമാണ് അർമാൻ.ഫാഷന്‍, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്‌ന.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News