‘ലൈംഗിക ബന്ധത്തിനായി നിരന്തരം സമ്മര്‍ദം ചെലുത്തി’; ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഗായിക

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗുരുതര ആരോപണവുമായി ഗായിക രംഗത്ത്. ലളിതഗാനശാഖയിലെ ശ്രദ്ധേയ സാന്നിധ്യമായ ഭുവന ശേഷനാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന ശേഷന്‍ ആരോപിച്ചു. നേരത്തേ ഗായിക ചിന്മയിയും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

Also Read- മദ്യനിരോധിത മേഖലയായ നെല്ലിയാമ്പതിയില്‍ കുരങ്ങിന് മദ്യം നല്‍കി വിനോദസഞ്ചാരികള്‍

1998 ല്‍ വൈരമുത്തുവില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നുവെന്നാണ് 50കാരിയായ ഭുവന ആരോപിക്കുന്നത്. ലൈംഗികബന്ധത്തിനായി വൈരമുത്തു നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. ആദ്യകാലങ്ങളില്‍ വൈരമുത്തുമായി സൗഹൃദമുണ്ടായിരുന്നു. ജോലിയുമായി ബന്ധപ്പെട്ടായിരുന്നു സൗഹൃദം. തുടക്കത്തില്‍ ലാന്‍ഡ് ഫോണ്‍ വഴി സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തില്‍ ചര്‍ച്ച ചെയ്തു. പിന്നീട് സംഭാഷണങ്ങള്‍ വ്യക്തിപരമാകാന്‍ തുടങ്ങിയതോടെ തനിക്ക് അസ്വസ്ഥത തോന്നിയെന്നാണ് ഭുവന പറയുന്നത്.

Also Read- ‘ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൈതഴമ്പിച്ചവരുടെ പിന്മുറക്കാര്‍ക്ക് വിപ്രതിപത്തി തോന്നുന്നതില്‍ അത്ഭുതമില്ല’; വി മുരളീധരന് മറുപടിയുമായി വി. ശിവദാസന്‍ എംപി

വൈരമുത്തുവിന് തന്നെ തകര്‍ക്കാനുള്ള ശക്തിയുണ്ടെന്ന് തനിക്കറിയാമായിരുന്നു. ഒറ്റ രാത്രികൊണ്ട് താരമാക്കാനും ഇല്ലാതാക്കാനും തനിക്ക് പറ്റുമെന്ന് വൈരമുത്തു പറഞ്ഞിട്ടുണ്ട്. കുറച്ച് ആളുകളുടെ പേരുകള്‍ പറഞ്ഞിട്ട് അവരൊക്കെ എങ്ങനെയാണ് സിനിമയില്‍ നിലയുറപ്പിച്ചതെന്ന് തന്നോട് പറഞ്ഞു. അതിന് ശേഷം തനിക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതായി. ഭക്തിഗാനങ്ങളും മറ്റും മാത്രമേ പാടാന്‍ സാധിച്ചുള്ളു. കാര്യങ്ങള്‍ കുറച്ച് വൈകിയാണ് മനസിലായത്. അതോടെ പിന്നണി ഗാനരംഗം വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഭുവന കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News