ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപദ. ഡബ്ല്യൂസിസി അംഗങ്ങള്‍ ശരിക്കും എന്റെ ഹീറോകളാണെന്നും ഈ പോരാട്ടത്തില്‍ മലയാളിസമൂഹം നല്‍കിയ പിന്തുണ കാണുമ്പോള്‍ കേരളത്തില്‍ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും ചിന്മയി പറഞ്ഞു.
ഹേമ കമ്മിറ്റിയുടെ പിന്നിലുള്ള ടീമിനെയും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഇക്കാര്യത്തിനായി സ്ത്രീകള്‍ എല്ലാവരും ഒന്നിച്ചു നിന്നു. ഇതൊന്നും വേറൊരു ഇന്‍ഡസ്ട്രിയിലും കാണാന്‍ സാധിക്കില്ലെന്നും ചിന്മയി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിന്മയിയുടെ പ്രതികരണം.
Also Read : നടിയുടെ പരാതി; കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ കേസ്
2018ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയ ഗായികയാണ് ചിന്മയി. പിന്നാലെ നടന്‍ രാധാ രവിക്കുമെതിരെയും രംഗത്തെത്തിയിരുന്നു. ‘അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും കൂട്ടുകെട്ട്’ എന്നാണ് ചിന്മയി വിശേഷിപ്പിച്ചത്. മിക്ക കുറ്റവാളികളും സിനിമയില്‍ ഒരുമിച്ച് നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
‘ഹേമ കമ്മിറ്റിയുടെ പിന്നിലുള്ള ടീമിനെയും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഇക്കാര്യത്തിനായി സ്ത്രീകള്‍ എല്ലാവരും ഒന്നിച്ചു നിന്നു. ഇതൊന്നും വേറൊരു ഇന്‍ഡസ്ട്രിയിലും കാണാന്‍ സാധിക്കില്ല. ഈ പരസ്യമായ രഹസ്യങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം.സ്ത്രീകള്‍ക്ക് തുരങ്കത്തിന്റെ അറ്റത്ത് ഒരു വെളിച്ചമെങ്കിലും കാണാന്‍ കഴിഞ്ഞത് ഹേമ കമ്മിറ്റിയിലെ അംഗങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന അഭിമുഖത്തില്‍ ലൈംഗികാതിക്രമ പരാതികളുമായി മുന്നോട്ടുവരുന്ന സ്ത്രീകള്‍ക്കു ലഭിക്കുന്ന പിന്തുണ തന്നെ അസൂയപ്പെടുത്തുന്നു. തനിക്ക് ഇതുവരെ അങ്ങനെയൊരു പിന്തുണ ലഭിച്ചിട്ടില്ല.ഞങ്ങള്‍ ഒരു സംഭവം പുറത്തു പറഞ്ഞാലും, അതുമായി ബന്ധപ്പെട്ട കേസ് ഫയല്‍ ചെയ്താലും, പെട്ടെന്ന് ഒന്നും സംഭവിക്കില്ല. ആ കേസ് വര്‍ഷങ്ങളും പതിറ്റാണ്ടുകളും ഇഴയും. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഇപ്പോഴും കോടതികള്‍ കയറി ഇറങ്ങുന്ന ആളാണ്, ജോലി ചെയ്യാനുള്ള എന്റെ അവകാശത്തിനായി ഇപ്പോഴും പോരാടുന്നു, തന്നെ ഒറ്റപ്പെടുകയാണ് തമിഴ് സിനിമാമേഖല ചെയ്തത് – ചിന്മയി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here