‘ഹൃദയത്തില്‍ നീ ഒരു വിടവ് അവശേഷിപ്പിച്ചു’; മകള്‍ക്ക് പിറന്നാളാശംസകൾ നേർന്ന് ചിത്ര

പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക് തന്റെ മകളുടെ വേർപാട് ഇപ്പോ‍ഴും ഒരു തീരാവേദനയാണ്. ഇന്ന് മകള്‍ നന്ദനയ്ക്ക് ജന്മദിനാശംസ നേർന്നിരിക്കുകയാണ് ഗായിക ചിത്ര. നന്ദനയ്ക്ക് ചിത്ര പിറന്നാള്‍ ആശംസ നേരുന്നത് മകളുടെ വിയോഗം എത്രമാത്രം വിടവ് തന്റെയുള്ളില്‍ തീര്‍ക്കുന്നു എന്ന് വ്യക്തമാക്കുന്ന വാക്കുകളോടെയാണ്.

Also read:‘ഇസ്ലാമും യൂറോപ്പും തമ്മില്‍ ചില പൊരുത്തക്കേടുണ്ട്”: ജോര്‍ജ്ജിയ മെലണി; വീഡിയോ കാണാം

എന്റെ ഹൃദയത്തില്‍ നീ ഒരു വിടവ് അവശേഷിപ്പിച്ചു. ഒരിക്കലും അത് എനിക്ക് നികത്താനാവില്ല. ഓരോ ദിവസം കഴിയുംതോറും ഞാന്‍ നിന്ന് കൂടുതല്‍ മിസ് ചെയ്യുന്നു, ഫെയ്സ്ബുക്കില്‍ നന്ദനയുടെ ചിത്രം പങ്കുവെച്ച് ചിത്ര കുറിച്ചു.

ചിത്രയ്ക്ക് നന്ദന ജനിക്കുന്നത് വിവാഹത്തിന് ശേഷം15 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് . 2011ല്‍ എട്ടാം വയസിലാണ് നന്ദന വിടപറയുന്നത്. ദുബായില്‍ വെച്ച് നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു നന്ദനയുടെ മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News