എന്നെ വിളിക്കരുത്, ഞാൻ വരില്ല; പരിഭവമില്ലെന്ന് ചിത്ര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. ചിത്രയെപ്പോലെതന്നെ മികച്ചൊരു പാട്ടുകാരിയാണ് സഹോദരി ബീനയും. എന്നാൽ തൻറേതായ സ്വകാര്യതയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ബീന. ചേച്ചിക്ക് വേദിയിൽ പാടാൻ പേടിയാണെന്നും വല്ലപ്പോഴുമെങ്കിലും പാടുന്നുണ്ടെങ്കിൽ അത് തന്റെ നിർബന്ധത്തിന് വഴങ്ങിയാണെന്നും ചിത്ര മുൻപ് പറഞ്ഞിട്ടുണ്ട്.

ALSO READ: കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല; മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി

ചിത്രയുടെ അറുപതാം പിറന്നാളിനായിരുന്നു ബീന കാമറയ്ക്ക് മുൻപിലെത്തിയത്. തന്റെ ബേബിയാണ് ചിത്ര എന്നും ചിത്ര പാടുന്നത് കേട്ടിരിക്കാനും നന്നായി വരാൻ പ്രാര്ഥിക്കാനുമാണ് തനിക്ക് കൂടുതൽ ഇഷ്ടം എന്ന് ബീന അന്ന് പറഞ്ഞിരുന്നു.

ALSO READ: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അക്രമികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പ്

എന്നാൽ കഴിഞ്ഞിടെ ചിത്രയുടെ ഒരു പരിപാടിയിൽ ബീനയെ വേദിയിലേക്കെത്തിക്കാൻ സംഘാടകർ ഒരു ശ്രമം നടത്തിയിരുന്നു. പക്ഷെ അവതാരിക പല തവണ വിളിച്ചിട്ടും വേദിയിലേക്ക് വരാൻ ബീന കൂട്ടാക്കിയില്ല , മുഖം പൊത്തി ഇരുന്നു. എന്നെ വിളിക്കരുത്, ഞാൻ വരില്ല എന്ന് പറഞ്ഞു. ഇതിനെ ചിത്രയും അനുകൂലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News