‘ചോയ്ച്ച കായ് അവർ തന്നു. ഞാൻ പോയി പാടിക്കൊടുത്ത് പോന്നു’; ‘ബ്ലഡ്’ സോങ് വിവാദത്തിൽ പ്രതികരണവുമായി ഡബ്സി

DABZEE BLOOD SONG

ഹനീഫ് അദേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്നുന്ന ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’യിലെ ബ്ലഡ് സോങ് വിവാദത്തിൽ പ്രതികരണവുമായി ഗായകൻ ഡബ്സി. ‘ബ്ലഡ് പാടാൻ ഞാൻ ചോയ്ച്ച കായ് അവരെനിക്ക് തന്നു. ഞാൻ പോയി പാടി കൊടുത്ത് പോന്നു. അതിനു ശേഷം അത് റിമൂവ് ചെയ്യുകയോ, വിൽക്കുകയോ ചെയ്യട്ടെ, അതിലൊന്നും യാതൊരു കുഴപ്പവും ഇല്ല. അവരോടെനിക്ക് യാതൊരു വിരോധവും ഇല്ല’- ഡബ്സി പറഞ്ഞു.

ആ പാട്ടിന്റെ പോരായ്മകൾ തീർക്കേണ്ടത് ഡയറക്ടറുടെ ഉത്തരവാദിത്വമാണെന്നും ഇതൊന്നും എന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്കോ ടീം ബ്ലഡിന്റെ പുതിയ പതിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഡബ്സിയുടെ പ്രതികരണം.

ALSO READ; ‘ഈ ശബ്ദം പോരല്ലോ മോനേ’; ഡബ്‌സി തെറിച്ചു, ‘ബ്ലഡിൽ’ പകരം കെജിഎഫ് ഗായകൻ വെങ്കി

പാട്ട് പുറത്തിറങ്ങിയതിന് ശേഷം ഡബ്​സിയുടെ ശബ്ദം പാട്ടിനു ചേരുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പലരും വിമര്‍ശിച്ചിരുന്നു. ഈ വിമർശനങ്ങൾ കണക്കിലെടുത്ത് ഗായകനെ മാറ്റുകയാണെന്ന് മാർകോയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന അവരുടെ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്​ടിക്കുന്നതില്‍ തങ്ങൾ പ്രതിബദ്ധരാണെന്നും അഭിപ്രായങ്ങള്‍ മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ വോയ്​സ് ഉള്‍ക്കൊള്ളിച്ചുള്ള ബ്ലഡിന്‍റെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും ടീം പുറത്തുവിട്ട പ്രസ്​താവനയില്‍ പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ സന്തോഷ് വെങ്കി പാടിയ പതിപ്പ് പുറത്തിറക്കുകയും ചെയ്തു.

ALSO READ; നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന; കമൽഹാസൻ

എന്നാൽ, ഇതൊക്കെ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായുള്ള തന്ത്രങ്ങളാണെന്ന ചർച്ചയും സോഷ്യൽമീഡിയയിൽ ഉയർന്നു വന്നിരുന്നു. ഹനീഫ് അദേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്നുന്ന ആക്ഷൻ വയലൻസ് ചിത്രമായ ‘മാർകോ’ മലയാളത്തിലെ മോസ്​റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് തിയറ്ററുകളിൽ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News