‘വരികൾ പെയിന്റ് പണിക്ക് പോകുന്ന ചേട്ടൻ, പ്രൊഡ്യൂസർ പോത്ത് കച്ചവടക്കാരൻ’, സുന്ദരിയെ വാ എന്ന ഹിറ്റ് ഗാനത്തിന് പിറകിൽ സാധാരണക്കാരായ മനുഷ്യർ

ഒരു കാലത്ത് മലയാളികൾ ഏറ്റവുമധികം റിപ്പീറ്റ് അടിച്ചു കേട്ട പാട്ടായിരുന്നു ഫ്രാങ്കോയുടെ ‘സുന്ദരിയെ വാ’. 90സ് കിഡ്സിന്റെ ആവേശമായ ഈ പാട്ടിന് പിറകിൽ രസകരമായ പല സംഭവങ്ങളും നടന്നിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ പാട്ട്. പ്രശസ്ത ഗായകൻ ഫ്രാങ്കോയാണ് ഈ ഗാനം ആലപിച്ചത്. ഇപ്പോഴിതാ എങ്ങനെ ഈ ഗാനം പിറവികൊണ്ടു എന്ന് വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തുകയാണ് ഫ്രാങ്കോ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാങ്കോ ഗാനത്തെ കുറിച്ച് സംസാരിച്ചത്.

ALSO READ: തന്റെ വരനെ കുറിച്ച് ‘ചെറിയ ചെറിയ’ ആഗ്രഹങ്ങളുമായി 37കാരിയായ യുവതി; കണ്ണുതള്ളി സോഷ്യല്‍മീഡിയ

ഫ്രാങ്കോ പറഞ്ഞ ‘സുന്ദരിയെ വാ’ എന്ന ഗാനത്തിന് പിറകിലെ കഥ

സുന്ദരിയെ വാ ചെയ്യുമ്പോള്‍ ഞാന്‍ കുറച്ച് സിനിമകളിലൊക്കെ പാടിയിട്ടുള്ള കാലമാണ്. ഈ പാട്ടിന്റെ കമ്പോസിംഗ് സെഷന്‍ ആണ് ഏറ്റവും രസം. ശ്യാം ധര്‍മന്‍ ആണ് ഇതിന്റെ മ്യൂസിക് ഡയറക്ടര്‍. രാജു രാഘവ് എന്ന് പറഞ്ഞ് വീടുകളില്‍ പെയിന്റ് പണിക്കൊക്കെ പോകുന്ന ചേട്ടനാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പോത്തുകള്‍ കച്ചവടം ചെയ്യുന്ന കുമാരന്‍ ചേട്ടനാണ് പാട്ട് പ്രൊഡ്യസ് ചെയ്തത്.

ഹോസ്റ്റല്‍ പോലത്തെ ഒരു റൂമിലാണ് ഇത് ഷൂട്ട് ചെയ്യതത്. ഇടക്ക് ഇടക്ക് കറണ്ട് പോകുന്ന സ്ഥലം. ഇന്ന് പോപുലര്‍ ആയിട്ടുള്ള കീബോഡിസ്റ്റും മ്യൂസിക് ഡയരക്ടറുമായ റാം സുരേന്ദര്‍ ആണ് അതില്‍ കീബോര്‍ഡ് പ്ലേ ചെയ്തത്. ഇതിന്റെ വരികളും ട്യൂണും ഒക്കെ വരുന്നു. ചെമ്പകമേ വരുന്നു. വീഡിയോ വര്‍ക്ക് ചെയ്യാനായി ഏതെങ്കിലും കമ്പനിക്ക് കൊടുക്കാം എന്ന് വിചാരിച്ച് ഒരുപാട് കമ്പനികളെ സമീപിച്ചെങ്കിലും ആരും വലിയ താത്പര്യം കാണിച്ചില്ല.

ALSO READ: ‘ടിടിസി കഴിഞ്ഞപ്പോഴേക്കും വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല, നാട്ടുകാരെ കുറിച്ച് ചിന്തയും വേണ്ട’, ചിത്ര പറയുന്നു

ഒരു കൊല്ലത്തോളം ഇത് അങ്ങനെ കിടന്നു. ഞങ്ങളുടെ തന്നെ സുഹൃത്തുണ്ട് ബിജോയ് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കൊല്ലത്ത് ഹോട്ടലുകളും ബാറുകളുമുള്ള ആളാണ്. അദ്ദേഹത്തിന്റെ താത്പര്യത്തില്‍ ഈ ആല്‍ബം ഇറക്കാന്‍ വേണ്ടി സ്വന്തമായി ഒരു ഓഡിയോ കമ്പനി ഇറക്കി. ഹിമ മ്യൂസിക്. ആദ്യം ഇത് ഇറക്കിയത് ഇവരാണ്.

എന്റെ കരിയറിലെ മൈല്‍സ്റ്റോണ്‍ എന്ന് പറയുന്നത് ഈ ആല്‍ബമാണ്. അതിന് ശേഷമാണ് ഇത് സത്യം ഓഡിയോസ് എടുക്കുന്നത്. അതിന് മുമ്പ് തന്നെ ഇതിന്റെ വീഡിയോ വലിയ വൈറല്‍ ആയിരുന്നു. സുന്ദരിയെ വാ വീഡിയോ സംവിധാനം ചെയ്തത് വാട്ടര്‍മാന്‍ എന്ന് അറിയപ്പെടുന്ന ഉദയശങ്കര്‍ ആണ്. ചെമ്പകമേ സംവിധാനം ചെയ്തത് സാബു ആദിത്യയാണ്. ഈ പാട്ടുകളുടെ സിപ്ലിസിറ്റി കൊണ്ടാണ് ഗാനം ശ്രദ്ധിക്കപ്പെട്ടതെന്ന് ഫ്രാങ്കോ പറയുന്നു. അന്ന് ഏഷ്യാനെറ്റിലും കൈരളിയിലും ഒക്കെ അന്ന് ആല്‍ബങ്ങളെ പ്രമോട്ട് ചെയ്യുന്ന പരിപാടികള്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News