ഗായകൻ ഇനി നായകൻ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

പ്രശസ്ത പിന്നണിഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ദയാഭാരതിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. സമൂഹമാധ്യമത്തിലൂടെ സംവിധായകൻ വിനയൻ ആണ് പോസ്റ്റർ പങ്കുവെച്ചത്. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കെ ജി വിജയകുമാറാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. തമ്പുരാന്‍ ചിട്ടി ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്. തമിഴ്‌നാട്ടിലും കേരളത്തിലുമായിട്ടാണ് ചിട്ടി കമ്പനി പ്രവര്‍ത്തിക്കുന്നത്.

ALSO READ: ശ്രീകാന്ത് വെട്ടിയാരുടെ വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്റെ മകൻ

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലൻ, എ. വി. അനൂപ്, ദിനേശ് പ്രഭാകർ, നേഹാ സക്സേന, നിയ, ബാദുഷ, വർക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ്‌ നിലേശ്വരം പി നാരായണൻ, സുജാത നെയ്യാറ്റിൻകര, ബിനി ജോൺ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ തുടങ്ങിയവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: വാലെന്റൈൻസ് താരം ഇവനാണ്; ഒക്ടാവിയ തിരികെയെത്തുന്നു

ചിത്രത്തിന്റെ കഥ നടക്കുന്നത്‌ വനമേഖലയിലെ ആദിവാസി ഊരുകളിലുള്ള ഒരു ഏകാധ്യാപിക വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ്. ഊരുകളിലെ ക്രൂരമായ ആദിവാസി ചൂഷണത്തിനെതിരെ പലപ്പോഴായി അവിടെയെത്തിയ രണ്ട് അധ്യാപികമാര്‍ പ്രതികരിക്കുകയും ഈ കാരണത്താൽ അധ്യാപികമാര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ വളരെ വലുതാവുന്നു. ഈ സമയം ഗായകന്‍ ഹരിഹരന്റെ കഥാപാത്രം അവിടെ എത്തും. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.

അഭിപ്രായത്തിൽ ‘ദയാ ഭാരതി’ നര്‍മ്മവും പ്രണയവും പകയും പ്രതിരോധവുമെല്ലാം ചേരുന്ന വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാകും. സാമൂഹ്യ പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തും എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News