താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം ഇതാണ്; ചിത്രയുടെ മറുപടി ഇങ്ങനെ

ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സംഗീതത്തിലൂടെ മലയാളികളുടെയും ഇന്ത്യക്കാരുടെ മുഴുവനും ഹൃദയം കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പിറന്നാളിന്റെ നിറവിലാണ്. ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന കെ എസ് ചിത്ര തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം എപ്പോഴും എങ്ങനെ ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നു എന്നതാണ്.

ഒരു പുഞ്ചാരിയോടെയല്ലാതെ ചിത്രയെ നമുക്ക് കാണാന്‍ കഴപിയില്ല എന്നതാണ് സത്യാവസ്ഥ. എല്ലാ വിഷമങ്ങളേയും സങ്കടങ്ങളരേയും അതിജീവിക്കുന്നതാണ് ആ പുഞ്ചിരി. എന്തുകൊണ്ട് ഈ ചിരി എന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ല എന്നാണ് ചിത്രയുടെ മറുപടി. അത്രയും സ്വാഭാവികമായി വരുന്ന ഒന്നാണ് അത്.

ഗായിക എന്ന നിലയില്‍ വേദികളില്‍ എത്തിയ കാലത്ത് തുടങ്ങിയതല്ല ആ ചിരി. മറിച്ച് കുട്ടി ആയിരിക്കുമ്പോഴേ ഉള്ളതാണ്. പക്ഷേ അമ്മ ശാന്തകുമാരിക്ക് ചിത്രയുടെ ചിരിയില്‍ സന്തോഷത്തേക്കാളുപരി അല്‍പം ആശങ്കയായിരുന്നു

അപരിചിതര്‍ മുഖത്തേക്ക് നോക്കിയാലും ഇവള്‍ ചിരിക്കുമല്ലോ എന്നായിരുന്നു അത്. അതിന്റെ പേരില്‍ അമ്മയില്‍ നിന്നും കുറേ വഴക്കും കേട്ടിട്ടുണ്ട് ചിത്ര. എന്നാല്‍ അതുകൊണ്ടൊന്നും അത് മാറ്റാനായില്ല. ഒരാള്‍ മുഖത്തേക്ക് നോക്കിയാല്‍ ഒരു സ്വാഭാവിക പ്രതികരണം പോലെ ചിരിയാവും തന്റെ മുഖത്ത് വരികയെന്ന് ചിത്ര പറയാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News