ഗായകൻ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാകുന്നു; ബയോ പിക് അടുത്തമാസം പ്രഖ്യാപിക്കും

Mohammed Rafi

പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാകുന്നു. മുഹമ്മദ് റാഫിയുടെ മകൻ ഷാഹിദ് റാഫിയാണ് ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന ഡിസംബർ 24 ന് ആയിരിക്കും ബയോപിക് ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നും മകൻ പറഞ്ഞു.ഗോവയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഷാഹിദ് റാഫി മുഹമ്മദ് റാഫിയുടെ ബയോ പിക് വരുന്ന കാര്യം അവതരിപ്പിച്ചത്. ബയോ പിക് സംവിധാനം ചെയ്യുന്നതിനായി ഉമേഷ് ശുക്ലയുമായി ചർച്ചയിലാണെന്നും മകൻ പറഞ്ഞു.

മുഹമ്മദ് റാഫിയുടെ റാഫി ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും ഷാഹിദ് പറഞ്ഞു. ചടങ്ങിൽ ഹിന്ദി സിനിമയ്ക്ക് മുഹമ്മദ് റാഫി നൽകിയ സംഭാവനകൾക്ക്യ്ക്ക് ആദരം അര്‍പ്പിച്ചു. കൂടാതെ ചടങ്ങില്‍ അദ്ദേഹത്തിൻ്റെ നിത്യഹരിത ക്ലാസിക്കുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.നടി ശർമിള ടാഗോർ, ഗായകരായ സോനു നിഗം, അനുരാധ പഡ്വാൾ, ചലച്ചിത്ര നിർമാതാവ് സുഭാഷ് ഘായി എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.

also read: പറവ ഫിലിംസിന്‍റെ സാമ്പത്തിക ഇടപാടുകൾ; സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കും

1950-80 കാലത്ത് ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായകനായിരുന്നു മുഹമ്മദ് റാഫി.40 വർഷത്തോളം കാലം ബോളിവുഡിൽ പ്രമുഖ നായി നിറഞ്ഞുനിന്ന ഇദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചു .നടന്റെ ശബ്ദത്തിലും സിനിമ കഥയിലെ സാഹചര്യത്തിനും അനുസരിച്ച് പാടുന്ന ശൈലി ഇന്ത്യൻ സിനിമയിൽ കൊണ്ടുവന്നത് അദ്ദേഹമാണ്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News