ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. തിങ്കളാഴ്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം ബെംഗളൂരിൽ വെച്ചായിരുന്നു. ബെംഗളൂരു സ്വദേശിയും അഭിഭാഷകനുമായ അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ വരൻ.ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ALSO READ: ഇന്നും നാളെയും സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ നടക്കുക. സ്നേഹിതർക്കായുള്ള വിവാഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

രാധിക തിലകിന്റെ അടുത്ത ബന്ധുവായ സുജാത കുടുംബത്തോടൊപ്പം ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ സുജാതയും മകൾ ശ്വേതയും ഒരുമിച്ച് പ്രാർഥനാമംഗള ഗാനം ആലപിച്ചു. 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് അർബുദത്തെ തുടർന്ന് വിടവാങ്ങിയത്.

ALSO READ: മലയോരത്തെ സുവർണ പാത; പുലിക്കുരുമ്പ-പുറഞ്ഞാൺ റോഡ് യാഥാർത്ഥ്യമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News