ആ 10 സെക്കന്‍ഡ് ജീവിതം മുഴുവന്‍ മുന്നില്‍ മിന്നിമറഞ്ഞു; ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം; അനുഭവം പങ്കുവെച്ച് ഗായിക രക്ഷിത

തന്റെ കാര്‍ അപകടത്തില്‍പ്പെട്ട സംഭവം തുറന്നുപറഞ്ഞ് പൊന്നിയിന്‍ സെല്‍വനിലെ ഗാനത്തിലൂടെ പ്രശസ്തയായ ഗായിക രക്ഷിത സുരേഷ്. ഞായറാഴ്ച രാവിലെ മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകവെ ആയിരുന്നു കാര്‍ അപകടം നടന്നത്.

വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. പത്ത് സെക്കന്റില്‍ ജീവിതം മുഴുവന്‍ കണ്‍മുന്നില്‍ മിന്നി മറഞ്ഞെന്നും ഗായിക ട്വിറ്ററില്‍ കുറിച്ചു.

‘വലിയ അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രാവിലെ മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കാര്‍ ഡിവൈഡറില്‍ ഇടിച്ച് റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. ആ 10 സെക്കന്‍ഡ് ജീവിതം മുഴുവന്‍ എന്റെ മുന്നില്‍ മിന്നിമറഞ്ഞു. എയര്‍ബാഗുകള്‍ക്ക് നന്ദി, ഇല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമായിരുന്നു. ഇപ്പോഴും ഇടിയുടെ ഭയത്തില്‍ നിന്ന് മോചിതയായിട്ടില്ല. ഞാനും ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും സുരക്ഷിതരായതില്‍ വളരെയധികം സന്തോഷമുണ്ട്. ചെറിയ പരിക്കുകള്‍ മാത്രമാണുള്ളത്. ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം’ താരം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News