ബിജെപി നൽകിയ സീറ്റ് നിരസിച്ച് ഗായകൻ

ബിജെപി നൽകിയ സീറ്റ് വേണ്ടെന്ന് ഭോജ്പുരി ഗായകനും നടനുമായ പവൻ സിം​ഗ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ സീറ്റാണ് ഗായകൻ പവൻ സിംഗ്‌ നിരസിച്ചത്. പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പവൻ സിം​ഗിന്റെ പേര് ബിജെപി പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ആയിരുന്നു പ്രഖ്യാപനം നടന്നത്.

ALSO READ: സിറ്റിംഗ് എംപിമാര്‍ക്ക് വിജയസാധ്യതയില്ല; കനുഗോലുവിന്റെ റിപ്പോർട്ട്; കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍

മത്സരിക്കാനില്ലെന്ന് പവൻ സിം​ഗ് സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. 195 സ്ഥാനാർഥികളെയാണ് ആദ്യഘട്ടമായി ബിജെപി ജനറൽ സെക്രട്ടറി വിനോദ്‌ താവ്‌ഡെ ശനിയാഴ്ച വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരുമാണ് ആദ്യ ഘട്ടത്തിൽ പട്ടികയിൽ ഇടം പിടിച്ചവർ. നരേന്ദ്രമോദി വാരണാസിയിൽ മത്സരിക്കും. ഇത് മൂന്നാം തവണയാണ് നരേന്ദ്രമോദി വാരണാസിയിൽ ജനവിധി തേടുന്നത് ഗുജറാത്തിലെ ഗാന്ധി നഗറിൽ അമിത് ഷാ മത്സരിക്കും.

ALSO READ: ‘സമൂഹത്തിൽ നിന്ന് മുഖാമുഖത്തിന് വലിയ പിന്തുണ ലഭിച്ചു’ : മുഖ്യമന്ത്രി

കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയാണ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ പരിഗണിച്ചില്ല. പകരം അനില്‍ ആന്‍റണിയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News