തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകി 86ന്‍റെ നിറവിൽ

തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകി 86ന്‍റെ നിറവിൽ. ജാനകിയമ്മയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാവില്ല സംഗീതപ്രേമികൾക്ക്. ഹൈദരാബാദിൽ വിശ്രമജീവിതത്തിലാണ് പ്രിയ ഗായിക. എസ് ജാനകിയെന്ന പേരില്ലാതെ ഇന്ത്യൻ സിനിമാസംഗീത ചരിത്രം ഒരിക്കലും പൂർണമാകില്ല. 18 ഓളം ഭാഷകളിൽ ആനായാസം പാടി ഒരോ ദേശത്തിന്‍റെയും സ്വന്തമായ പാട്ടുകാരി. ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാതെയാണ് ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച എസ് ജാനകി സംഗീതത്തിന്റെ കൊടുമുടികളേറിയത്. ദൈവത്തിന്റെ കൈതൊട്ട കുട്ടിയായതിനാല്‍ സംഗീതം പഠിക്കേണ്ടതില്ലായെന്ന പറഞ്ഞ് വാദ്യാർ തിരിച്ചയച്ച കുഞ്ഞുജാനകിയാണ് പിന്നീട് ഇന്ത്യൻ സംഗീതത്തിന്റെ മുഖമായും തെന്നിന്ത്യയുടെ അഭിമാനമായും മാറിയത്.

ALSO READ: ‘മുസ്ലിം വിരുദ്ധ പരാമര്‍ശം മോദി തിരുത്തണം; തെരഞ്ഞെടുപ്പ് ജയിച്ചു കയറാന്‍ വര്‍ഗീയത ആയുധമാക്കുന്നത് രാഷ്ട്രത്തെ മുറിവേല്‍പ്പിക്കും’: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

പ്രണയം, വിരഹം , ഭക്തി, വാത്സല്യം, കുട്ടിത്തം. ജാനകിക്ക് വഴങ്ങാത്ത ഭാവങ്ങളുണ്ടായിരുന്നില്ല. മൗനം പോലും മധുരമാക്കിയ ശബ്ദം..മുൻഗാമികളെയും പിൻഗാമികളെയും ഒരു പോലെ വിസ്മയിപ്പിച്ചു ജാനകിയുടെ നാദപ്രപഞ്ചം. സ്വരം നന്നായിരിക്കേതന്നെ പാട്ടുനിർത്താനുളള തീരുമാനം എസ് ജാനകി പ്രഖ്യാപിക്കുന്നത് 78ആം വയസ്സിലാണ്. നാല് ദേശീയ അവാർഡുകളും 41 സംസ്ഥാന ചലച്ചിത്ര ബഹുമതികളും നേടിയ ജാനകി , ഏറെ വൈകിയെത്തിയ പദ്മഭൂഷൺ നിരസിച്ചുകൊണ്ട് പറഞ്ഞു, ബഹുമതികൾ എന്നെ പ്രലോഭിപ്പിച്ചിട്ടില്ലായെന്ന്.

ALSO READ: ‘രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു’: പിവി അൻവർ എംഎൽഎ

സംഗീതാസ്വാദനത്തിന്‍റെ തേനും വയമ്പുമാണ് എസ് ജാനകി. ശബ്ദത്തിലെ ശാലീനതയും ആലാപനത്തിലെ മധുരവ്യും എസ് ജാനകിയെന്ന ഗായികയെ ജനമനസ്സുകളിലെ നാദ ദേവതയാക്കി. കാലത്തിന്‍റെ കുത്തൊ‍ഴുക്കില്‍ മങ്ങുകയോ മായുകയോ ചെയ്യാതെ ജ്വലിച്ചുനില്‍ക്കുന്ന നാദസൗകുമാര്യത്തിന് കൈരളി ന്യൂസിന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News