ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം? പൊതുസ്ഥലത്ത് പുരുഷന്മാർക്കുള്ള അതേ അവകാശം സ്ത്രീകൾക്കുമില്ലേ? സയനോര ഫിലിപ്പ്

സോഷ്യൽ മീഡിയയിൽ പലപ്പോഴും വേട്ടയാടലുകൾ നേരിടേണ്ടി വന്ന ഗായികയാണ് സയനോര ഫിലിപ്പ്. പലപ്പോഴും സദാചാര ആങ്ങളമാരുടെ കമന്റുകൾക്ക് കൃത്യമായ മറുപടികൾ സയനോര നൽകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് വന്ന കമന്റുകൾക്കും പരിഹാസങ്ങൾക്കും മറുപടി നൽകുകയാണ് സയനോര. മഴ നനയുന്ന ഒരു വിഡിയോയാണ് ഗായിക പങ്കുവെച്ചത്. ഇതിനെതിരെയായിരുന്നു വിമർശങ്ങൾ ഉടലെടുത്തതും താരം മറുപടി നൽകിയതും.

സയനോരയുടെ മറുപടി

ALSO READ: സംസാരശേഷിയില്ലാത്ത സ്ത്രീയെന്ന വ്യാജേന കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ; ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ച് കേരള പൊലീസ്

മഴയൊക്കെ പെയ്യുമ്പോഴുള്ള എന്റെ സന്തോഷം കണ്ടാല്‍ ആളുകള്‍ കരുതും എനിക്ക് തലയ്‌ക്കെന്തോ ഭ്രാന്താണെന്ന്. പക്ഷേ എനിക്കിതൊക്കെ വലിയ ആനന്ദമാണെന്നാണ് സയനോര പറയുന്നത്. മഴ കണ്ടാല്‍ കൊച്ചു കുട്ടികളെ പോലെയാണ്. നനയുകയും നൃത്തം ചെയ്യുകയും ചെയ്യും. അങ്ങനൊരു നിമിഷമായിരുന്നു അത്. ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഞാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയത്. മഴ കണ്ട് ഇറങ്ങി ഡാന്‍സ് തുടങ്ങി. കൂടെയുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ എടുത്തത്. പോസ്റ്റ് ചെയ്യണമെന്നൊന്നും കരുതിയില്ല. വീണ്ടും വീണ്ടും കണ്ടപ്പോള്‍ അതിലൊരു സന്തോഷം തോന്നി. എങ്കില്‍ ഷെയര്‍ ചെയ്യാമെന്ന് വിചാരിച്ചു.

മറ്റുള്ളവര്‍ കണ്ടാല്‍ എന്ത് വിചാരിക്കുമെന്ന് കരുതി ഒന്നും ചെയ്യാതെ ഇരിക്കുന്ന ആളല്ല ഞാന്‍. എനിക്ക് തോന്നുന്നതും ഇഷ്ടമുള്ളതുമൊക്കെയുള്ള കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ പിന്നെ മരിച്ച് പോകുമ്പോള്‍ വേറെന്താണുള്ളത്. എല്ലാവര്‍ക്കും ഭയങ്കരമായി സന്തോഷിക്കാന്‍ പോലും ഈ ലോകത്ത് പേടിയാണ്. അങ്ങനെയുള്ള ഒരു അവസ്ഥയിലാണ് നമ്മള്‍ എത്തി നില്‍ക്കുന്നത്.

എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. ഒരു പ്രത്യേക നിമിഷത്തില്‍ നമുക്ക് സന്തോഷം തോന്നുന്നുണ്ടെങ്കില്‍ ചുറ്റുമുള്ളതെല്ലാം മറന്ന് അതില്‍ മുഴുകുക എന്നതാണ് പ്രധാനം. ആദ്യമാദ്യമൊക്കെ എനിക്കും അയ്യേ, അവരെന്ത് കരുതും എന്ന തോന്നലൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയില്ല. സന്തോഷം കിട്ടുന്നതെന്തോ അത് ചെയ്യുക. അത് കാണുമ്പോള്‍ മറ്റാര്‍ക്കും ബുദ്ധിമുട്ട് തോന്നേണ്ട കാര്യമില്ലല്ലോ. ഇനി ബുദ്ധിമുട്ടുള്ളവര്‍ അത് കാണാതെ ഇരിക്കുകയാണ് വേണ്ടത്. നമ്മുടെ സന്തോഷമാണ് എന്നും വലുത്.

ALSO READ: അഡ്വാന്‍സ് കൊടുത്തതിന്റെ ഫുള്‍ എമൗണ്ട് തിരിച്ചു തന്നിട്ടില്ല, പക്ഷെ ഷെയ്ൻ എൻ്റെ സിനിമയുടെ പ്രമോഷന് വന്നു; വിവാദത്തിൽ പ്രതികരണവുമായി സാജിദ് യഹിയ

പൊതുസ്ഥലത്ത് പുരുഷന്മാര്‍ പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്നതും ആനന്ദിക്കുന്നതും സാധാരണ കാര്യമാണ്. എന്നാല്‍ സ്ത്രീകളാണെങ്കിലോ, സത്യത്തില്‍ സ്ത്രീ ശരീരത്തെ സെക്ഷ്വലൈസാക്കി ഒബ്ജക്റ്റിഫൈ ചെയ്ത് വച്ചത് കൊണ്ടാണിത്. അല്ലെങ്കില്‍ ആണിന്റെ കാലും പെണ്ണിന്റെ കാലും തമ്മില്‍ എന്താണ് വ്യത്യാസം. അപ്പോള്‍ നോട്ടത്തിന്റെയും കാഴ്ചപ്പാടിന്റെയുമാണ് പ്രശ്‌നം.കാലങ്ങളായി അങ്ങനൊരു സിനാരിയോ വന്നത് കൊണ്ടാണ് ഇതൊരു കുഴപ്പമായി ആളുകള്‍ അവതരിപ്പിക്കുന്നത്. പക്ഷേ ഇനി ആര് പറഞ്ഞാലും എന്റെ സന്തോഷമാണ് എനിക്ക് വലുത്. ഒന്നിന് വേണ്ടിയും വിട്ട് കൊടുക്കാന്‍ ഞാന്‍ തയ്യാറല്ലെന്നും ഇനിയങ്ങോട്ട് ഇതൊരു വാശിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News