പരമ്പരാഗത മുസ്ലീം തൊപ്പി ധരിച്ച് ഈദ് ആശംസ; പിന്നാലെ വിദ്വേഷ കമന്റുകള്‍; പ്രതികരണവുമായി ഗായകന്‍ ഷാന്‍ മുഖര്‍ജി

പരമ്പരാഗത മുസ്ലീം തൊപ്പി ധരിച്ച് ഈദ് ആശംസകള്‍ നേര്‍ന്ന ഗായകന്‍ ഷാനിനെതിരെ വിദ്വേഷ കമന്റുകള്‍. കഴിഞ്ഞ ദിവസം ഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. പോസ്്റ്റിന് താഴെ നിരവധി പേര്‍ മോശം കമന്റുമായി എത്തി. ഇതോടെ മറുപടിയുമായി ഷാനും രംഗത്തെത്തി. എല്ല മതങ്ങളേയും ബഹുമാനിക്കാനാണ് താന്‍ പഠിച്ചതെന്ന് ഷാന്‍ പറഞ്ഞു.

ഇന്ത്യയില്‍ നിരവധി ആരാധകരുള്ള ഗായകനാണ് ഷാന്‍ മുഖര്‍ജി. വിദ്വേഷ കമന്റ് വര്‍ദ്ധിച്ചതോടെയാണ് ഷാന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരം പ്രചാരണത്തോട് മിണ്ടാതിരിക്കുന്ന ഒരാളല്ല താനെന്ന് ഷാന്‍ പ്രതികരിച്ചു. ‘കരം കര്‍ദെ’ എന്ന തന്റെ മ്യൂസിക് വീഡിയോയില്‍ മൂന്ന് വര്‍ഷം മുമ്പുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

‘ഞാന്‍ ഹിന്ദുവാണ്, ഞാനൊരു ബ്രാഹ്‌മണനാണ്. കുട്ടിക്കാലം മുതല്‍ എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും എന്നെ പഠിപ്പിച്ചു. എന്റെ വിശ്വാസം അതാണ്. ഓരോ ഇന്ത്യക്കാരനും വിശ്വസിക്കേണ്ടത് ഇതാണ്. ബാക്കിയൊക്കെ നിങ്ങളുടെ ചിന്തയാണ്. എല്ലാവര്‍ക്കും മുബാറക്’ ഷാന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News