‘ഞാൻ വരികൾ മറക്കാറുണ്ട്, തെറ്റി പാടുകയും ചെയ്യും’: ശ്രേയ ഘോഷാലിന്റെ കോൺഫിഡൻസിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യന്‍ സംഗീത ലോകത്ത് നിരവധി ആരാധകരാൽ സമ്പന്നയാണ് ശ്രേയ ഘോഷാല്‍. ഏത് ഭാഷകളിലെ സംഗീതവും അനായാസം ആലപിക്കാൻ ശ്രേയ ഘോഷാലിന് സാധിക്കും. മറ്റ് ഗായകരെപ്പോലും അമ്പരപ്പിക്കുന്നതാണ് താരത്തിന്റെ ആലാപന ശൈലി. ഇപ്പോഴിതാ ഇവർ നടത്തിയ ഒരു തുറന്ന് പറച്ചിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലൈവ് പരിപാടിക്കിടെ താൻ പലപ്പോഴും വരികൾ മറക്കാറുണ്ട്, തെറ്റി പാടുകയും ചെയ്യും. പക്ഷെ ആത്മവിശ്വാസത്തോടെ പാടുന്നത് കൊണ്ട് താനായിരിക്കും ശരിയായി പാടുന്നതെന്ന് പ്രേക്ഷകർ കരുതുന്നു.

ALSO READ: കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

താരത്തിന്റെ വാക്കുകളിപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇത്രയും മനോഹരമായി പാടുന്നത് കേൾക്കുമ്പോൾ ശരിയോ തെറ്റോ എന്ന് ചിന്തിക്കാറില്ലെന്ന് ആരാധകരും പറയുന്നു . തെറ്റായ വരികൾപോലും ശ്രേയയുടെ ശബ്‌ദത്തിൽ മനോഹരമായിരിക്കുമെന്ന കമ്മന്റുകളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.

ALSO READ; പ്രതിരോധ മേഖലയില്‍ മൂന്നു മെഗാ പദ്ധതികള്‍; ചെലവ് 1.4 ലക്ഷം കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News