നടിയും ഗായികയുമായ വിജയ ലക്ഷ്മിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ കോട്വാലി നഗറിലെ വീട്ടിലാണ് 35കാരിയായ വിജയലക്ഷ്മിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീറാം പാണ്ഡേ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘മകളുടെ മുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു. നിരവധി തവണ വിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ വിജയ ലക്ഷ്മിയെ കണ്ടെത്തിയത്.; തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു’, മാതാവ് സുമിത്ര സിംഗ് സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
ALSO READ: ‘ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്ക്’, തെരെഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീംകോടതി വിധി ഇന്ന്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.) ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here