ഏഴാമത് വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമം

കൊച്ചിയിൽ വെച്ച് നടന്ന മലയാള പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ ഏഴാമത് വാർഷികപൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി
സുദീപ്കുമാർ, ജനറൽ സെക്രട്ടറിയായി രവിശങ്കർ, ട്രഷററായിഅനുപ് ശങ്കർ എന്നിവർ മൂന്നാം തവണയും തുടരും. മൂന്നുവർഷമാണ് ഭരണസമിതിയുടെ കാലാവധി.

ALSO READ: ‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

ഭരണസമിതി അംഗങ്ങളായി പുതിയ ഗായകരെ തെരഞ്ഞെടുത്തിട്ടുണ്ട്. വിജയ് യേശുദാസ് ,അഫ്സൽ എന്നിവർ വൈസ് പ്രസിഡൻറുമാരായും, ജ്യോത്സ്ന,നിഷാദ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടു. രാജലക്ഷ്മിയാണ് പുതിയ ജോയിന്റ് ട്രഷറർ. ഗായിക സിതാരയെ മീഡിയ സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്.

ALSO READ: ‘ജോലിക്കിടെ ഹൃദയാഘാതം’, എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ബാങ്ക്

കല്ലറ ഗോപൻ, ശ്രീറാം, ഗണേഷ്‌ സുന്ദരം, മഞ്ജു മേനോൻ, ദേവാനന്ദ്, അൻവർ സാദത്, സംഗീത ശ്രീകാന്ത്, രാകേഷ്‌ ബ്രഹ്മാനന്ദൻ, ഉദയ് രാമചന്ദ്രൻ, സന്നിദാനന്ദൻ, സിന്ധു പ്രേംകുമാർ തുടങ്ങിയവരും ഭരണസമിതി അംഗങ്ങളിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News