യാത്രികരുടെ ഇഷ്ട സഞ്ചാര സ്ഥലങ്ങളാണ് ഗോവയും രാജസ്ഥാനും. ഈ രണ്ട് സംസ്ഥാനങ്ങളിലും കൂടി ഒറ്റ ട്രെയിൻ യാത്രയിലൂടെ എത്താൻ സാധിച്ചെങ്കിലെന്ന് ചിന്തിക്കുന്നുണ്ടോ? അതിന് പുറമെ ആ യാത്രയില്‍ തന്നെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി കൂടെ കണ്ടാലോ. എങ്കിൽ ഇതാ സഞ്ചാരികൾക്ക് അത്തരമൊരു പാക്കേജുമായി എത്തിയിരിക്കയാണ് രാജ്യത്തെ സ്വകാര്യ റെയില്‍ ടൂര്‍ ഏജന്‍സിയായ ഉല റെയില്‍. റോയല്‍ രാജസ്ഥാന്‍ വിത്ത് ഗോവ ആന്‍ഡ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി എന്നാണ് ഈ പാക്കേജിന്റെ പേര്. നവംബര്‍ 16ന് കൊച്ചുവേളിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
ഗോവയും രാജസ്ഥാനും ഗുജറാത്തും വഴിയുള്ള ഈ യാത്രക്കായി ഒന്നര ആഴ്ച ആണ് പാക്കേജിൽ പറയുന്നത്. 11 രാത്രിയും 12 പകലും നീണ്ടു നില്‍ക്കുന്നതാണ് ഈ യാത്ര. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് വഴിയാണ് ഈ ട്രെയിന്‍ കടന്നു പോകുക. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഈ സ്‌റ്റേഷനുകളില്‍ നിന്നും യാത്രക്കായി കയറാവുന്നതാണ്. ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, തേര്‍ഡ് എസി, സ്ലീപ്പര്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ടിക്കറ്റുകള്‍ ഈ യാത്രയില്‍ ലഭ്യമാണ്. താമസം കൂടാതെ പൊതുവായ ഭക്ഷണം, ഹോട്ടല്‍ താമസങ്ങള്‍ എന്നിവയും ടിക്കറ്റിന്റെ ഭാഗമായി ലഭിക്കും.
യാത്ര ഇപ്രകാരം:
16 ന് രാത്രി 10 മണിക്ക് ട്രെയിന്‍ ഗോവയിലെത്തും. സെ കത്രീഡല്‍, കാലാഗുട്ട ബീച്ച്, ബാഗാ ബീച്ച് എന്നിവ സന്ദര്‍ശിച്ച ശേഷം 17 ന് രാത്രി ഗോവയില്‍ നിന്ന് തിരിക്കും.19 നാണ് ട്രെയിന്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തുക. ഉമൈദ് ഭവന്‍ മ്യൂസിയം, ജസ്വന്ത് താഡാ, മെഹ്‌റാന്‍ഗഡ് കോട്ട എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പുലര്‍ച്ചെ ജയ്‌സാല്‍മീറിലേക്ക് തിരിക്കും. അവിടെ ജയ്‌സാല്‍മീര്‍ കോട്ട, ജെയ്ന്‍ ടെംപിള്‍, പത്വോണ്‍ കി ഹവോലി എന്നിവയും മരുഭൂമിയും സന്ദര്‍ശിച്ച ശേഷം 21 ന് ബിക്കനറില്‍ എത്തി ജുനഗഡ് കോട്ട, കര്‍നിമാത ക്ഷേത്രം, എന്നിവ സന്ദര്‍ശിക്കും. 22 ന് ജയ്പൂരിലെ അമേര്‍ കോട്ട, സിറ്റി പാലസ്, ഹവ മഹല്‍ എന്നിവിടങ്ങളിലും പോകും.പിന്നീട് അജ്മീരിലെ ദര്‍ഗയും ഉദയ്പൂരിലെ സിറ്റി പാലസും ജഗ്ദീഷ് ക്ഷേത്രവും പ്രതാപ് മെമ്മോറിയലും കണ്ട ശേഷം 25 ന് ഏകതാനഗറില്‍ എത്തി അന്ന് മുഴുവന്‍ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ ചിലവഴിക്കും. അന്ന് വൈകിട്ട് മടക്കയാത്ര ആരംഭിക്കും. 27 ന് രാവിലെ നാലിന് മംഗലാപുരത്തും എറണാകുളം, കോട്ടയം, കൊല്ലം വഴി രാത്രി 8.30 ന് തിരുവനന്തപുരത്ത് എത്തും.
also read : ‘സൈസ് ശരിയാക്കാൻ തയ്യൽക്കടയിൽ കാത്തിരുന്ന രണ്ട് മണിക്കൂര്‍..!; ഫഹദ് ചിത്രത്തെക്കുറിച്ച് ലോകേഷ് കനകരാജ്
ഫസ്റ്റ് എ.സിക്ക് 52,200 രൂപയും സെക്കന്‍ഡ് എ.സിയില്‍ 44,800 രൂപയും തേര്‍ഡ് എ.സിയില്‍ 32,250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 21,600 രൂപയാണ് സ്ലീപ്പര്‍ ക്ലാസ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഉല റെയില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here