സൈനസ് എന്നത് തലയോട്ടിയിലും മൂക്കിന്‍റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ്. ഈ വായു അറകളിൽ സൈനസൈറ്റിസ് ഉണ്ടാകുന്നത് നീരുവീക്കം വരുകയും അണുബാധ വരുകയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ്.
പല തരം സൈനസൈറ്റിസ് ഉണ്ട്. സൈനസ് ഉണ്ടാവാൻ പല കാരണങ്ങളും ഉണ്ട്. ശക്തമായ ജലദോഷം, സ്ഥിരമായുള്ള അലർജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകൾ, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാനപ്പെട്ട ചില കാരണങ്ങൾ.
സൈനസ് ഉള്ള സമയത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… സൈനസിനെ നിയന്ത്രിക്കാനും ഈ ഭക്ഷണങ്ങൾ സഹായകമാകും.
ALSO READ: ചൂടുള്ള ദിവസങ്ങളിൽ ഈ ഫ്രൂട്ട് ജ്യൂസുകൾ നിങ്ങളെ ഫ്രഷ് ആക്കും…
ചൂടുള്ള പാനീയങ്ങള്‍
സൈനസിനെ നിയന്ത്രിക്കാന്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് സഹായിക്കും. ചൂട് സൂപ്പ്, ചൂട് ചായ തുടങ്ങിയവ പ്രധാനമാണ്. ശ്വാസകോശസംബന്ധമായ അണുബാധകള്‍ തടയാനും ഉപകാരപ്രദമാണ്.
സിട്രസ് ഫലങ്ങൾ
രോഗ പ്രതിരോധശേഷി കൂട്ടാൻ സിട്രസ് ഫലങ്ങളിൽ അടങ്ങിയ വിറ്റാമിന്‍ സിയും സിട്രിക് ആസിഡും സഹായിക്കും. സിട്രസ് ഫലങ്ങളായ ഓറഞ്ച്, നാരങ്ങ, കിവി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. സൈനസിനെ നിയന്ത്രിക്കാൻ ഇതും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വെളുത്തുള്ളി
ആന്‍റി ഓക്സിഡന്‍റുകളും സള്‍ഫറും ധാരാളം അടങ്ങിയ വെളുത്തുള്ളിയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സൈനസിനെ നിയന്ത്രിക്കാന്‍ ഇതും ഗുണം ചെയ്യും.
ഇഞ്ചി
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും വെള്ളത്തിൽ ഇട്ടും അങ്ങനെ പല വിധത്തിൽ ഇഞ്ചി കഴിക്കുന്നതും സൈനസിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
തേൻ
ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള തേനാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സൈനസിനെ നിയന്ത്രിക്കാന്‍ തേനും സഹായിക്കും.
ചൂടുവെള്ളം
സൈനസ് അണുബാധയെ നിയന്ത്രിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നതും ഗുണം ചെയ്യും. സൈനസുള്ളപ്പോള്‍ വെള്ളം ധാരാളം കുടിക്കുക വളരെ പ്രധാനമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here