‘ഗര്‍ബ പന്തലിലേക്ക് കടത്തിവിടണമെങ്കില്‍ ഗോമൂത്രം കുടിക്കണം’: ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

മധ്യപ്രദേശിലെ ഇന്റോറില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ പന്തലുകളിലേക്ക് കടത്തിവിടണമെങ്കില്‍ ആളുകള്‍ ഗോമൂത്രം കുടിക്കണമെന്ന ആവശ്യം സംഘാടകരോട് അറിയിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ചിന്റു വെര്‍മ.. ഇതോടെ കാവി പാര്‍ട്ടിയുടെ പുതിയ ധ്രുവീകരണ തന്ത്രമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി.

ALSO READ:  കോടിയേരി ബാലകൃഷ്ണൻ
ദിനം ഇന്ന്‌ ; സംസ്ഥാന വ്യാപകമായി പരിപാടികൾ

സനാതന ധര്‍മത്തില്‍ വളരെ പ്രാധാന്യമുള്ളൊരു ചടങ്ങാണ് ആച്ച്മാന്‍ എന്നാണ് ഇക്കാര്യത്തില്‍ ബിജെപി നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രങ്ങള്‍ ഉരുവിട്ട് ശരീരത്തിന്റെയും മനസിന്റെയും ഹൃദയത്തിന്റെയും ശുദ്ധിക്കായി പുണ്യജലം കുടിക്കുന്ന രീതിയാണിത്.

ALSO READ: 56 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

എന്നാല്‍ ഇത്തരം ഒരു രീതി എന്തിനാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചിലര്‍ ഇങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുത്ത് പല ചര്‍ച്ചകള്‍ക്കും വഴിവെയ്ക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആധാറില്‍ പോലും മാറ്റം വരുത്താന്‍ കഴിയും. എന്നാല്‍ ഒരാള്‍ ഹിന്ദുവാണെങ്കില്‍ ഉറപ്പായും അയാള്‍ ഗോമൂത്രം കുടിക്കുമെന്നും അതില്‍ നിന്നും മാറി നില്‍ക്കില്ലെന്നുമായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News