. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മന്ത്രി സഭ പ്രത്യേക താല്‍പ്പര്യമെടുത്ത് കൊണ്ടുവന്ന പദ്ധതിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 54 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ മറ്റ് സാങ്കേതിക നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കലിന് തുടക്കമിടുകയും ചെയ്തു. പദ്ധതി പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് നേതൃത്വവും നഗരസഭാ ഭരണനേതൃത്വവും ഏതാനും ചില വ്യക്തികളും ഇതിനെതിരായിരുന്നു.
ALSO READ:ആയുഷ് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നവരുടെ തുടര്‍ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
പിന്നീട് എം കെ മുനീര്‍ എംഎല്‍എ ആയതോടെ പദ്ധതിക്കെതിരെ സര്‍ക്കാറില്‍ കത്ത് നല്‍കി. കിഫ്ബിയുടെ യോഗം വിളിച്ച്, പദ്ധതി വ്യാപാരികള്‍ക്കെതിരാണെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാതിരിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിരന്തരം ഇടപെടുകയും ചെയ്തു. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പദ്ധതി ഉപേക്ഷിക്കാന്‍ എം കെ മുനീര്‍ എംഎല്‍എ നടത്തിയ ഇടപെടല്‍ നേരത്തെ തന്നെ പുറത്ത് വന്നതാണ്. പദ്ധതി കൊണ്ടുവരുന്നതിനായി കൃത്യമായ ഇടപെടലാണ് സിപിഐഎം നടത്തിയത്. പദ്ധതിക്കെതിരെ നിലവിലെ എംഎല്‍എ രംഗത്ത് വന്നപ്പോള്‍ പൊതുജനങ്ങളെ അണിനിരത്തി മനുഷ്യചങ്ങലയടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് സിപിഐഎം ആണ്. ഇത് മറച്ച് വെച്ച് പദ്ധതി നടപ്പാക്കാത്തതിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല.
ALSO READ:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് ശബരിമലയില്‍ അവസരം
തുരങ്കപാതയ്ക്ക് ബദലായി സിറാജ് ബൈപ്പാസ് റോഡ് വീതി കൂട്ടലും കൊടുവള്ളി ടൗണില്‍ ദേശീയപാത വികസിപ്പിച്ച് നാല് വരി പാതയാക്കലുമാണ് അനുയോജ്യമെന്ന് എം കെ മുനീര്‍ എംഎല്‍എ കിഫ്ബിക്ക് കത്ത് നല്‍കുകയും താന്‍ നിര്‍ദ്ദേശിച്ച പദ്ധതിക്ക് 10 കോടി മാത്രം മതിയാകുമെന്നുമാണ് പറഞ്ഞത്. തുരങ്ക പാത പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച എം കെ മുനീറിന് താന്‍ മുന്നോട്ട് വെച്ചതടക്കമുള്ള പകരം പദ്ധതികളൊന്നും നടപ്പാക്കാനും കഴിഞ്ഞിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ, ജനങ്ങള്‍ക്ക് സഹായകരമാകുന്ന വിധത്തിലുള്ള വികസനങ്ങള്‍ ഒന്നും തന്നെ മണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിയാത്ത എം കെ മുനീര്‍ പൂര്‍ണപരാജയമാണ്. സ്വന്തം പാര്‍ടിയില്‍ നിന്ന് തന്നെ നിരന്തര വിമര്‍ശനങ്ങളാണ് എം കെ മുനീറിനെതിരെ ഉയരുന്നത്. യാഥാര്‍ഥ്യം ഇതായിരിക്കെ സിപിഐഎം പദ്ധതിക്കെതിരെയാണെന്ന മുന്‍ എംഎല്‍എയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണ് വന്നതെന്ന് അറിയിലെന്നും വസ്തുകള്‍ മനസിലാക്കി അദ്ദേഹം പ്രസ്ഥാവന പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നെ്തന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here