ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ഐസിസി ഏകദിന റാങ്കിങ്ങിലെ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഏഷ്യ കപ്പിലെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് സിറാജ് ഈ നേട്ടം കൈവരിച്ചത്.
ഏഷ്യാ കപ്പിന് മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്ന സിറാജ് എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 694 സിറാജിന്റെ റേറ്റിംഗ് പോയന്റ്. ഒന്നാം സ്ഥാനത്തായിരുന്ന ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് 678 പേയന്റുമായി രണ്ടാമതാണ്. ട്രെന്റ് ബോള്‍ട്ട് ആണ് മൂന്നാമത്. ഇന്ത്യയുടെ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാമതായി.
Also Read: പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി ദുബായ് എയർപോർട്ട്
ഏഷ്യ കപ്പ് ഫൈനലില്‍ 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ സിറാജ്, ടൂര്‍ണമെന്റിലാകെ പത്ത് വിക്കറ്റ് നേടിയിരുന്നു. ഈ പ്രകടനത്തിനു മുന്നില്‍ ഹേസല്‍വുഡിനു പുറമേ ട്രെന്റ് ബോള്‍ട്ട്, റാഷിദ് ഖാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ റാങ്കിങ്ങും ഇടിഞ്ഞു.
അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരായ മുജീബ് ഉര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍ എന്നിവരും റാങ്കിങ് മെച്ചപ്പെടുത്തി യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here