കണ്ണീരടക്കാനാകാതെ രോഹിത്തും സിറാജും, മുഖം മറച്ച് കൊഹ്ലി; നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ സങ്കടകാഴ്ച

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ മത്സരത്തില്‍ കണ്ണീരണിഞ്ഞ് ഇന്ത്യന്‍ ടീമംഗങ്ങളും ആരാധകരും. പരാജയം ഏറ്റുവാങ്ങിയതോടെ വികാരഭരിതരായിട്ടാണ് ഓരോ കളിക്കാരെയും ഗ്രൗണ്ടില്‍ കാണാന്‍ സാധിച്ചത്. കണ്ണീരണിഞ്ഞ് നിന്ന മുഹമ്മദ് സിറാജിനെ ആശ്വസിപ്പിക്കാന്‍ സഹകളിക്കാര്‍ ആശ്വസിപ്പിക്കുന്നത് വേദനാജനകമായ നിമിഷമായി മാറി. തലകുനിച്ചായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. വിരാട് കോഹ്ലിയാകട്ടെ സങ്കടം മറയ്ക്കാന്‍ തൊപ്പികൊണ്ട് മുഖം മറയ്ക്കുകയും ചെയ്തു.

Also Read: എന്നെ അവർ വിളിച്ചില്ല, മറന്നതാകാം; ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് കപിൽ ദേവ്

ഇന്ത്യയെ പരാജയപ്പെടുത്തി ആറാം ലോകകപ്പ് കിരീടമാണ് ഓസിസ് സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ്ഡ് തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. മറുവശത്ത് ലബുഷെയ്ന്‍ ഹെഡ്ഡിന് ശക്തമായ പിന്തുണ നല്‍കി നിലയുറപ്പിച്ചതും ഇന്ത്യക്ക് പരാജയത്തിലേക്കുള്ള വഴിതുറന്നു കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News