സംസ്ഥാനത്തെ ദുരന്ത മേഖലകളിൽ മുന്നറിയിപ്പുമായി ഇനി സൈറണുകൾ, അപകടത്തിൻ്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ശബ്ദത്തിലും അവ മുഴങ്ങും

പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളാൽ പൊറുതിമുട്ടുന്ന സംസ്ഥാനത്തിന് ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി ഇനി സൈറണുകളും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള ‘കവചം’ പദ്ധതിയുടെ ഭാഗമായാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.  നാഷണൽ സൈക്ലോൺ റിസ്ക് മിറ്റഗേഷൻ പ്രോജക്ടിൻ്റെ ഭാഗമായാണ് പദ്ധതി.

ALSO READ: ഓണ വിപണിയിൽ ഇടപെട്ട് സർക്കാർ; സപ്ലൈകോ, കൺസ്യൂമർ ഫെഡുകൾ വഴി വിതരണം ചെയ്യുക 13 ഇന സബ്സിഡി സാധനങ്ങൾ

ഇതനുസരിച്ച് കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് വിവിധ നിറങ്ങൾ പ്രകാശിപ്പിച്ചു കൊണ്ട് വ്യത്യസ്ത ശബ്ദങ്ങളിൽ സൈറണുകൾ മുന്നറിയിപ്പ് നൽകും. 126 സൈറണുകളിൽ 91 എണ്ണമാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്.  കേന്ദ്ര കാലാവസ്ഥാവകുപ്പ് അടക്കമുള്ള ഏജൻസികളുടെ അതിതീവ്ര ദുരന്തമുന്നറിയിപ്പുകൾ ഈ സംവിധാനംവഴി അറിയിക്കാനാവും.

ALSO READ: തലമുറകൾക്ക് പ്രചോദനം നൽകിയ നടൻ, മലയാളത്തിന്റെ മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ

സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു സംവിധാനം വലിയ രീതിയിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News