ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിൽ ഒത്തുതീർപ്പിന് ഒരുങ്ങി ആപ്പിൾ. 95 മില്ല്യൺ ഡോളർ നൽകിയാണ് ഒത്തുതീർപ്പിന് ഒരുങ്ങുന്നത്. ഇന്ത്യൻ രൂപ ഏകദേശം 814 കോടിയോളം രൂപ വരുമിത്. തുക പണമായി തന്നെ നൽകാമെന്ന് ആപ്പിൾ സമ്മതിച്ചതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കാലിഫോർണിയയിലെ ഓക്ക്ലാൻഡിലെ ഫെഡറൽ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്.
ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ആപ്പിളിന്റെ വിർച്വൽ അസിസ്റ്റന്റായ സിരി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ഇവ തേർഡ് പാർട്ടി കമ്പനികൾക്കും പരസ്യദാതാക്കൾക്കും നൽകിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്.
ALSO READ; ഇന്ത്യക്ക് ഇനി ശൂന്യാകാശത്തും കൈകൾ; ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ച് ഐഎസ്ആർഓ- വീഡിയോ
വർഷങ്ങളായി ഇത്തരത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ആപ്പിൾ ചോർത്തുന്നുണ്ടെന്നാണ് ആരോപണം. ‘ഹേയ് സിരി’ എന്ന് ഉപഭോക്താവ് വിളിക്കുമ്പോൾ മാത്രമാണ് സിരി ആക്റ്റീവ് ആകുന്നതെന്നായിരുന്നു ആപ്പിളിന്റെ വാദം. എന്നാൽ ഇങ്ങനെയല്ലാത്ത സമയത്തും തങ്ങളുടെ സംഭാഷണം റെക്കോഡ് ചെയ്തു എന്നും, അത് ആപ്പിള്‍ വിറ്റു എന്നുമാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം.
എയര്‍ ജോര്‍ഡന്‍’ സ്‌നീക്കേഴ്‌സ് എന്നോ ഒലിവ് ഗാര്‍ഡന്‍ റസ്‌റ്റോറന്റ് എന്നോ ഒക്കെ സിരി ഉള്ള ആപ്പിള്‍ ഡിവൈസുകളുടെ സാന്നിധ്യത്തില്‍ പറഞ്ഞാല്‍ ഇവയുടെ പരസ്യം ഉടനെ കാണേണ്ടി വന്നിരുന്നു എന്ന് പരാതികളിലുണ്ട്. സ്വകാര്യതയും സുരക്ഷയും ഒരുക്കുന്നതിൽ മറ്റാരേക്കാളും മുന്നിൽ ആണെന്ന ആപ്പിൾ സിഇഓ എന്നാണ് ടിം കുക്കിന്റെ അടക്കമുള്ള അവകാശവാദങ്ങൾക്കാണ് കനത്ത തിരിച്ചടിയായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here