ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ; ഭർതൃസഹോദരി അറസ്റ്റിൽ

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃസഹോദരി അറസ്റ്റിൽ. ഏറാമല പഞ്ചായത്ത് വനിതാ ലീഗ് വൈസ് പ്രസിഡൻ്റായ ഹഫ്സത്തിനെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഢനം എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിരുന്നു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷബ്നയുടെ ഭർതൃ സഹോദരി ഹഫ്സത്തിനെ അറസ്റ്റ് ചെയ്തത്.

Also read; നടൻ ശ്രേയസ് തൽപഡേ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ

വനിതാ ലീഗ് പ്രാദേശിക നേതാവാണ് ഹഫ്സത്ത്. ഇവരുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് വടകരയിലെ ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഹഫ്സത്തിൻ്റെ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർതൃമാതാവ് നബീസ, സഹോദരൻ ഹനീഫ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതിയായ ഭർതൃപിതാവിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ഡിസംബർ 4-നാണ് ഷബ്നയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. തന്നെ ഭർതൃവീട്ടുകാർ മർദിച്ചിരുന്നതായും അസഭ്യം പറഞ്ഞിരുന്നതായും ഷബ്ന പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Also Read; മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അച്ഛന്‍ ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News