‘അവര്‍ അശ്ലീലം പറഞ്ഞു, വളരെ മോശമായി പെരുമാറി’; പൂക്കളം നശിപ്പിച്ചെന്ന വിവാദത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സഹോദരിമാര്‍

മനോഹരമായി  ഒരുക്കിയ അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരമൊരു പ്രവര്‍ത്തിക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണ് എന്ന് പലര്‍ക്കുമറിയില്ല. ചില പുരുഷന്മാര്‍ വളരെ മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് ആവർത്തിച്ചപ്പോഴാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് പത്തനംതിട്ട അടൂര്‍ സ്വദേശികളും സഹോദരിമാരുമായ നിമിയും സിമിയും. കൈരളി ന്യൂസ് ഓൺലൈനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

‘ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്‌ലാറ്റ് സമുച്ചയത്തില്‍ 2016 മുതല്‍ താമസിച്ചുവരുന്നവരാണ് ഞങ്ങള്‍. കല്ല്യാണം കഴിച്ചിട്ടില്ലാത്ത ഞങ്ങള്‍ ഒരുമിച്ചാണ് സ്വന്തമായി വാങ്ങിയ ഫ്‌ലാറ്റില്‍ താമസിക്കുന്നത്. സിംഗിള്‍സ് ആയതുകൊണ്ടുതന്നെ പലരും മോശമായ രീതിയില്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊന്നും താത്പര്യമില്ലാതെ ഞങ്ങൾ അവിടെ താമസിക്കുകയുമായിരുന്നു. പലപ്പോഴായി അപ്പാര്‍ട്ട്‌മെന്റിലെ ചില പുരുഷന്മാര്‍ ഞങ്ങളോട് അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും മദ്യപാനത്തില്‍ പങ്കുചേരാനായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അതെല്ലാം നിരസിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് ഞങ്ങളോട് ഒരു വൈരാഗ്യം ഉണ്ടായാരുന്നു. ഇടയ്ക്കിടെ അനുവാദമില്ലാതെ ഞങ്ങളുടെ ഫോട്ടോ എടുക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും അവര്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ പൊലീസില്‍ 2019 ഞങ്ങള്‍ പരാതി നല്‍കിയിട്ടുള്ളതുമാണ്’- സഹോദരിമാർ പറഞ്ഞു.

അന്ന് നടന്നത് എന്ത്?

‘ഇത്തരത്തിൽ മോശം സംസാരവും പെരുമാറ്റവും തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കെതിരെ അവര്‍ മോശമായ ഒരു വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 21നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നതിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഓണ അവധിക്കായി നാട്ടില്‍പ്പോയി വന്നതിന്റെ അടുത്ത ദിവസമായിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റിലെ മലയാളികളെല്ലാം പണപ്പിരിവ് നടത്തിയാണ് അവിടെ പൂക്കളമിട്ടത്. എന്നാല്‍ പൂക്കളത്തിനടുത്തെത്തിയ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും അവിടെയുണ്ടായിരുന്ന, നേരത്തെ പ്രശ്‌നമുണ്ടാക്കിയ പുരുഷന്മാര്‍ വീണ്ടും എടുക്കുകയായിരുന്നു. കൂടാതെ അശ്ലീലച്ചുവയുള്ള സംസാരത്തിനോടൊപ്പം പരസ്യമായി അവര്‍ ഞങ്ങളെ അപമാനിക്കുകയും ചെയ്തു. ഇതില്‍ പ്രകോപികരായതിനെ തുടര്‍ന്നാണ് പൂക്കളം നശിപ്പിച്ചത്. തുടര്‍ന്ന് അവര്‍ക്കെതിരെ പൊലീസിലും സൈബര്‍സെല്ലിലും പരാതിയും നല്‍കിയിട്ടുണ്ട്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് ശേഷം വലിയ രീതിയിലുള്ള സൈബര്‍അറ്റാക്ക് ആണ് നേരിടുന്നത്. താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ്’- സഹോദരിമാരായ നിമിയും സിമിയും പറയുന്നു.

കഴിഞ്ഞ ദിവസമാണ് പൂക്കളം ചവിട്ടി മെതിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്‌ലാറ്റ് സമുച്ചയത്തിലായിരുന്നു സംഭവം. ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് യുവതി അത് ചവിട്ടിമെതിച്ച് അലങ്കോലമാക്കുന്നതുമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. പൂക്കളം ചവിട്ടിമെതിക്കുന്നതിനിടെ ഫ്‌ലാറ്റിലെ നിയമങ്ങള്‍ സ്ത്രീ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News