പ്രതിക്ക് ജീവപര്യന്തം കിട്ടിയതിൽ സന്തോഷം; എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരി വിപിന

വിഷ്ണുപ്രിയ കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് സഹോദരി വിപിന. പ്രതിക്ക് ജീവപര്യന്തം കിട്ടിയതിൽ സന്തോഷം. സഹോദരിയെ ഒരിക്കലും കാണാൻ കഴിയില്ലല്ലോ എന്ന ദുഃഖമുണ്ട്. പൊലീസും പ്രോസിക്യൂഷനും മികച്ച നിലയിൽ പ്രവർത്തിച്ചു. എല്ലാവർക്കും നന്ദിയെന്നും വിപിന പറഞ്ഞു. ജീവപര്യന്തത്തിന് പുറമെ 10 വർഷം തടവും പ്രതിക്ക് വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

Also Read: മുഷ്ടിചുരുട്ടി തലയ്ക്കിടിച്ചു, ചുണ്ടുകളില്‍ പരിക്കേല്‍പ്പിച്ചു, കേബിള്‍ കൊണ്ട് കഴുത്ത് ഞെരിച്ച് ഭര്‍ത്താവ്; കോഴിക്കോട് വധു നേരിട്ടത് അതിക്രൂര പീഡനം

പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)-യെ വീട്ടില്‍ക്കയറി മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) ക‍ഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷണ്‍ സെഷന്‍സ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്. മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ അതിവേഗം വാദം പൂര്‍ത്തിയാക്കിയായിരുന്നു കോടതി വിധി. 2022 ഒക്ടോബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം.

Also Read: നിസ്‌ക്കാരത്തെ അവമതിക്കുന്ന വടകരയിലെ പ്രസംഗം; യു ഡി എഫ് മാപ്പ് പറയണം: ഐ എന്‍ എല്‍

പാനൂര്‍ വള്ള്യായിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതില്‍ 10 മുറിവുകള്‍ മരണത്തിന് ശേഷം ഏല്‍പ്പിച്ചതായിരുന്നു. വിചാരണ ഘട്ടത്തില്‍ നിരവധി ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.

കുറ്റം തെളിയിക്കുന്നതില്‍ കേരള പൊലീസിന്റെ അന്വേഷണമികവ് നിര്‍ണ്ണായകമായി കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടി കൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News