വാക്കുതർക്കത്തിനിടെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി; മലപ്പുറത്ത് സഹോദരിമാർക്ക് ദാരുണാന്ത്യം

Suicide

മലപ്പുറം എടപ്പാള്‍ പോത്തന്നൂരില്‍ സഹോദരിമാർ പൊള്ളലേറ്റ് മരിച്ചു. മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി, സഹോദരി തങ്കമണി എന്നിവരാണ് മരിച്ചത്. വാക്കുതർക്കത്തിനിടെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയാണ് ഇരുവർക്കും പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സഹോദരി തങ്കമണി കഴിഞ്ഞ ദിവസം വിരുന്നെത്തിയതായിരുന്നു. ഇരുവരും വാക്കുതർക്കമുണ്ടായി.

Also Read: പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും; അന്തിമ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷം

ഇതിനിടെ കല്യാണി ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സഹോദരി തങ്കമണിയ്ക്കും പൊള്ളലേറ്റു. ഒടുവിൽ നാട്ടുകാർ ചേർന്നാണ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. രണ്ടു പേർക്കും എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കേയാണ് രണ്ടു പേരുടെയും മരണം. ചങ്ങരംകുളം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Also Read: ‘മലയാളിയുടെ ഏറ്റവും പ്രിയങ്കരനായ മജീഷ്യനായി ഉണ്ടാകണം’; ഗോപിനാഥ് മുതുകാടിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ കത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News