പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരുടെ മൃതദേഹം വീടിനുള്ളിലെ പെട്ടിയില്‍ കണ്ടെത്തി; അച്ഛന്‍ കൊലപ്പെടുത്തിയതെന്ന് സംശയം

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറില്‍ കാണ്‍പൂര്‍ ഗ്രാമത്തിലാണ് നാല്, ഏഴ്, ഒന്‍പത് വയസ്സുള്ള സഹോദരിമാരുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.

Also Read : വസ്തുവിനെച്ചൊല്ലി കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ആറുപേരെ വെടിവച്ചുകൊന്നു, മരിച്ചവരില്‍ രണ്ട് കുട്ടികളും

തിങ്കളാഴ്ച പകല്‍ കുട്ടികളുടെ പിതാവ് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെയാണ് കുട്ടികളുടെ മൃതദേഹം ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തിതയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങിയെയത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. പിതാവ് തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ സംശയം.

Also Read : സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം; വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കുട്ടികളുടെ അച്ഛന്‍ നിരന്തരമായി മദ്യപിക്കുന്ന ആളാണെന്നും ബഹളം വയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീടൊഴിയാനും ആവശ്യപ്പെട്ടിരുന്നതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കുടിയേറ്റ തൊഴിലാളിയായ കുടുംബം വാടകവീട്ടിലാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News