ഇതര മതസ്ഥരായ യുവാക്കളുമായി പ്രണയം , വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു

തിരുച്ചിറപ്പള്ളി : ഇതര മതസ്ഥരായ യുവാക്കളുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് സഹോദരിമാർ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം.സഹോദരിമായ പി ഗായത്രി , പി വിദ്യ എന്നിവരാണ് ജീവനൊടുക്കിയത്. ഇരുവരും ജോലിസ്ഥലത്തുള്ള സഹോദരന്മാരായ മുസ്ലിം യുവാക്കളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതിനെത്തുടർന്നുള്ള എതിർപ്പാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
also read മദ്യപിച്ച് വീട്ടിലെത്തി തർക്കം; മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു

വർഷങ്ങളായി തിരുപ്പൂർ ജില്ലയിലെ കങ്കേയത്താണ് ഇവർ ജോലി ചെയ്തു വന്നിരുന്നത്. ജോലി ചെയ്യുന്ന ടെക്സ്റ്റൈൽ മില്ലിലെ തന്നെ തൊഴിലാളികളും സഹോദരന്മാരുമായ മുസ്ലിം യുവാക്കളുമായി ഇവർ പ്രണയത്തിലായിരുന്നു. പ്രണയത്തെക്കുറിച്ചറിഞ്ഞ മാതാപിതാക്കൾ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.ഉത്സവവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സഹോദരിമാർ സ്വന്തം നാട്ടിലെത്തിയത്. വീട്ടിലെത്തിയിട്ടും ഇവർ ഫോണിൽ സംസാരിക്കുന്നത് കണ്ട മാതാപിതാക്കൾ , ബന്ധം അവസാനിപ്പിക്കണമെന്നും , ഫോൺ വിളിക്കരുതെന്നും ആവശ്യപ്പെടുകയും ചെയ്തു .ഇതിനു ശേഷം ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ വീട്ടിൽ നിന്ന് പുറത്ത് പോയ ഗായത്രിയും വിദ്യയും തിരിച്ചു വന്നില്ല.

തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ ഇവരുടെ മൊബൈൽ ഫോണുകൾ വീടിനു 400 മീറ്റർ മാത്രം അകലെയുള്ള കിണറിനടുത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.സഹോദരിമാരിൽ ഒരാളുടെ കയ്യിൽ പേരും മറ്റേയാളുടെ കയ്യിൽ ഇളയ സഹോദരന്റെ നമ്പറും എഴുതിയിരുന്നു .മൃതദേഹം തിരിച്ചറിയാൻ ആണ് ഇത്തരത്തിൽ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

also read ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News