ശിശുക്ഷേമ സമിതിയുടെ കുട്ടി കൗമാര കലാമേള ‘വർണ്ണോത്സവ’ത്തിന് വർണ്ണാഭമായ തുടക്കം

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടി കൗമാര കലാമേള വർണ്ണോത്സവത്തിന് വർണ്ണാഭമായ തുടക്കം. പ്രതിഭാ മാറ്റുരയ്ക്കൽ മത്സരങ്ങൾക്കുപരി കുട്ടികളുടെ ഉത്സവ ഘോഷമായി ആദ്യ ദിനം മാറി. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളുടെ സ്വാഗത ഗാനത്തോടെയും സംഘ നൃത്തത്തോടെയുമാണ് മത്സരാർത്ഥികളെയും രക്ഷിതാക്കളെയും വരവേറ്റത്. വി. ജോയി എം.എൽ.എ. പ്രത്യേകം തയ്യാറാക്കിയ ദീപശിഖയിൽ തിരി തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൌൺസിൽ ജില്ലാ പ്രസിഡൻറ് ബി.പി. മുരളി, മുൻ വനിതാ കമ്മീഷൻ അംഗം ഇ.എം. രാധ, കൌൺസിലർ മാധവദാസ്, ഒ.എം. ബാലകൃഷ്ണൻ, വി. അശോക് കുമാർ, എൻ.എസ്. വിനോദ്, സിജോവ് സത്യൻ, ആർ.എസ്. കിരൺദേവ് എന്നിവർ സംസാരിച്ചു. കെ. ജയപാൽ സ്വാഗതവും മീര ദർശക് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ചിത്രരചനാ മത്സരങ്ങൾ ജലച്ഛായം, വർണ്ണപെൻസിൽ, പെൻസിൽ ഡ്രോയിംഗ്, ചിത്രസങ്കരം കൊളാഷ്, ക്വിസ് മത്സരം എന്നിവയും നടന്നു.

Also read:ബിഗ് സല്യൂട്ട് ശിവകാര്‍ത്തികേയന്‍ & സായ് പല്ലവി, ഒറ്റദിവസം കൊണ്ട് വാരിക്കൂട്ടിയത് കോടികള്‍; അമരന്‍ സൂപ്പര്‍ ഹിറ്റ്..!

ഇന്ന് വേദികളിയായി നാടോടി നൃത്തം, ദേശഭക്തി ഗാനം, കവിത ചൊല്ലൽ (മലയാളം), കവിത ചൊല്ലൽ ( ഇംഗ്ലീഷ്), മിമിക്രി, വയലിൻ തുടങ്ങിയ മത്സരങ്ങൾ നടന്നു.നാളെ ഭരതനാട്യം, കേരള നടനം ലളിതഗാനം, ശാസ്ത്രീയ സംഗീതം, പ്രച്ഛന്നവേഷം, നിശ്ചല ദൃശ്യം, കീബോർഡ്, മോണോ ആക്ട് എന്നീ മത്സരങ്ങൾ നടക്കും.

നവംബർ 4 തിങ്കളാഴ്ച സംഘനൃത്തം, മോഹിനിയാട്ടം, ഓല കളിപ്പാട്ടം നിർമ്മാണം, നവംബർ 5 ചലച്ചിത്ര ഗാനാലാപം, നാടൻപാട്ട് ആലാപനം, സംഘഗാനം, നവംബർ 6 ബുധനാഴ്ച വാർത്ത തയ്യാറാക്കൽ (മലയാളം), മലയാളം കണ്ടെഴുത്ത്, മലയാളം കെട്ടെഴുത്ത്, മലയാളം വായന, നവംബർ 9 ശനിയാഴ്ച നഴ്സറി കലോത്സവങ്ങൾ (കഥ പറയൽ, അഭിനയഗാനം (ഗ്രൂപ്പ്, സോളോ) മോണോ അക്ട്, നാടോടി നൃത്തം (സിംഗിൾ) സംഘനൃത്തം എന്നിങ്ങനെയാണ് മത്സരങ്ങൾ നടക്കുക.

Also read:‘കേരള സ്കൂൾ കായികമേള കൊച്ചി ’24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും’: മന്ത്രി വി ശിവൻകുട്ടി

ശാസ്ത്രീയ സംഗീതം, നോടോടി നൃത്തം, ലളിത സംഗീതം, ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം, മോണോ ആക്ട് എന്നീ ഇനങ്ങളിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കുന്നതാണ്. ഒരു സ്കൂളിൽ നിന്ന് ഒരു വ്യക്തിഗത ഇനത്തിൽ മൂന്നു പേർക്കും ഗ്രൂപ്പിനത്തിൽ രണ്ട് ഗ്രൂപ്പിനും പങ്കെടുക്കാം. ഒരു കുട്ടിക്ക് നാല് വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്നവരിൽ ആൺ-പെൺ കുട്ടികളിൽ നിന്നും വെവ്വേറെ ബാലപ്രതിഭകളെയും തെരഞ്ഞടുക്കും.ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന സ്കൂളിന് തലം തിരിച്ച് റോളിംഗ് ട്രോഫിയും നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News