ലുധിയാനയിലെ വാതകച്ചോര്‍ച്ച; എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പഞ്ചാബ് ലുധിയാനയിലെ വാതകച്ചോര്‍ച്ചയില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് പുറമെ എസ്‌ഐടി ( സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) അന്വേഷണവും പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ചംഗ സംഘമാകും അന്വേഷിക്കുക.

ഗിയാസ്പുരയില്‍ ഇന്നലെയുണ്ടായ വാതകച്ചോര്‍ച്ചയില്‍ മൂന്ന് കുട്ടികളടക്കം 11 പേരാണ് മരിച്ചത്. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിയിത്സയിലുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും എന്‍ഡിആര്‍എഫും പ്രദേശത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചു.

എല്ലാ രണ്ട് മണിക്കൂറിലും വായുനിലവാരം പരിശോധിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News