എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസ്സം; കെഎസ്ഇ ബി സപ്ലൈ തകരാര്‍ കൊണ്ടല്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസ്സം കെഎസ്ഇബി സപ്ലൈ തകരാര്‍ കൊണ്ടല്ലെന്ന് കെഎസ്ഇബിയുടെ വിശദീകരണം.ലൈനിന്‍ നിന്ന് ആശുപത്രിയിലേക്ക് വൈദ്യുതി എത്തുന്നുണ്ട്;PWD ഇലക്ട്രിക്കല്‍ വിഭാഗത്തിന് വേണ്ട സഹായ സന്നദ്ധതയുമായി കെ എസ് ഇ ബി സബ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ ടീം ഫീല്‍ഡില്‍ ഉണ്ട്.ഇവര്‍ പരിശോധിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു
അതേസമയം എസ്.എ.ടി ആശുപത്രിയില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ALSO READ:‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം’: എം എ ബേബി
അത്യാഹിത വിഭാഗത്തില്‍ ഉടന്‍ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് സാങ്കേതിക വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ താത്ക്കാലിക ജനറേറ്റര്‍ സംവിധാനം ഒരുക്കും. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News