സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കില്‍ മൂന്ന് പ്രാവശ്യം കല്യാണം കഴിച്ചേനെ, വൈറല്‍  കുറിപ്പുമായി സിതാര കൃഷ്ണകുമാര്‍

ഗായിക സിതാര കൃഷ്ണകുമാറിന്റെയും ഗായകന്‍ വിധു പ്രതാപിന്റെ കുടുംബവും തമ്മില്‍ ദീര്‍ഘകാലമായിട്ടുള്ള സൗഹൃദമാണുള്ളത്.വിധുവിന്റെ ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും സിതാരയും ഒരുമിച്ചുള്ള ആഘോഷവേളകളുടെ ചിത്രങ്ങളും വിഡിയോകളും മുമ്പും പങ്കുവെച്ചിരുന്നു. ‘ഈ സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കില്‍ നിന്നെ ഞാന്‍ മിനിമം മൂന്ന് പ്രാവശ്യം കല്യാണം കഴിച്ചേനേ. ദീപ്തിമോളെ… പോരുന്നോ എന്റെ കൂടെ!?’ എന്ന് കുറിച്ച് ദീപ്തിക്ക് പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ സിതാര. ദീപ്തിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സിത്താര കുറിച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Also Read: ‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’ എന്ന് പറഞ്ഞ് ആദ്യമുയര്‍ന്ന ശബ്ദങ്ങളൊന്ന് മമ്മൂട്ടിയുടേത്; കുറിപ്പ് വൈറലാകുന്നു

ഒരു പെണ്‍ സുഹൃത്ത് എന്ന നിലയില്‍ ദീപ്തി തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ഇതുപോലെ പരിശുദ്ധ മനസ്സുള്ള മനുഷ്യര്‍ ഈ ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നെന്നും സിതാര തന്റെ പിറന്നാള്‍ ആശംസയില്‍ കുറിച്ചു..

‘ദീപ്തി, നിന്റെ സൗഹൃദം മറ്റെല്ലാവരുടേതും പോലെയല്ല എനിക്ക്. നിന്നോടുള്ള എന്റെ സ്‌നേഹം പതിയെ ഒഴുകുകയാണ്. ഇപ്പോള്‍ നീ എനിക്കേറ്റവും വിശ്വാസമുള്ള സുഹൃത്തുക്കളിലൊരാളാണ്. നിനക്ക് എന്നെക്കുറിച്ച് എന്താണു തോന്നുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ അതേക്കുറിച്ചോര്‍ത്തു ദുഃഖിക്കുന്നുമില്ല. നീ എന്നും എനിക്കു പ്രിയപ്പെട്ടവളായി തുടരും. കാരണം, നീ അത്രയും മികച്ച സുഹൃത്താണ്. നിനക്ക് എപ്പോഴും നല്ലതു വരട്ടെ സുന്ദരി.’ എന്നാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം വെളിവാക്കിക്കൊണ്ട് സിതാര ആശംസ കുറിച്ചിരിക്കുന്നത്.

Also Read: പൊരിച്ച മീന്‍ വിവാദം തന്റെ അച്ഛനെയും അമ്മയേയും വേദനിപ്പിച്ചു: റിമ കല്ലിങ്കല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News