നീറ്റ്- നെറ്റ് ക്രമക്കേട് വിഷയത്തിൽ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന് സീതാറാം യെച്ചൂരി. ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താല്‍ സ്ഥാനമൊഴിയുകയാണ് സാധാരണ ചെയ്യുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും വില്‍പ്പനയും നടന്നതായി തെളിഞ്ഞുകഴിഞ്ഞു. ചോദ്യപേപ്പര്‍ കച്ചവടമാണ് രാജ്യത്ത് നടക്കുന്നത് എന്നും ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്വവും മോദി സര്‍ക്കാരിനാണ് എന്നും സീതാറാം യെച്ചൂരി. എൻടിഎയെ പരീക്ഷാ നടത്തിപ്പില്‍ നിന്നും ഒഴിവാക്കണമെന്നും യെച്ചൂരി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here