അന്തരിച്ച സിപി ഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം മറ്റന്നാൾ ദില്ലിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ദില്ലി എകെജി ഭവനിലാണ് പൊതുദർശനം. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും.
ALSO READ: എപ്പോഴും മാതൃക; സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് വിട്ടുനൽകും
നിലവിൽ ദില്ലി എയിംസ് മോർച്ചറിയിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരമുള്ളത്. നാളെ വൈകുന്നേരം ആറ് മണിക്ക് ഭൗതിക ശരീരം വസന്ത്കുഞ്ചിലെ വസതിയിലേക്ക് എത്തിക്കും. മറ്റന്നാൾ രാവിലെ എട്ട് മണിയോടെ ദില്ലി എകെജി ഭവനിലേക്ക് ഭൗതിക ശരീരം എത്തിക്കും. തുടർന്നാണ് പൊതുദർശനം. ശനിയാഴ്ച വൈകുന്നേരം ഭൗതിക ശരീരം എയിംസിന് കൈമാറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here