മണിപ്പൂരിലെ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമെന്നും സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടാൻ തയ്യാറാകണമെന്നും സി.പി. ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നാല് ദിവസത്തെ മണിപ്പുർ സന്ദർശനത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരമുള്ള വെടിവെപ്പ് നിർത്തിവെക്കാനുള്ള നടപടിയാണ് ആദ്യം വേണ്ടത്. ചർച്ചകൾ ആദ്യം അവിടെ നിന്ന് തുടങ്ങണമെന്ന് യെച്ചൂരി വ്യക്തമാക്കി. അതോടൊപ്പം കേന്ദ്ര സേനയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല അവർക്ക് ലഭിക്കുന്ന ഉത്തരവ് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.നിർദേശം നൽകാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്തുകൊണ്ട് സൈന്യത്തിന് ഓർഡർ നൽകുന്നില്ല എന്നും യച്ചൂരി ചോദ്യം ഉന്നയിച്ചു.
also read :ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
കുക്കി എം എൽ എ മാർ പറയുന്നത് നിയമസഭയിൽ എത്താൻ പേടി ആണെന്നും മുഖ്യമന്ത്രി എന്ത് തരത്തിൽ ആണ് സഹകരിക്കുന്നതെന്ന് അമിത് ഷ തന്നെയാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമവും കൊലപാതകവും ശമിക്കാത്ത സംസ്ഥാനത്തെ സ്ഥിതിഗതികൾ നേരിൽ മനസ്സിലാക്കുന്നതിനായി യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് ഇംഫാലിലെത്തിയത്. കലാപം കാരണം പലായനം ചെയ്യേണ്ടിവന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ അവസ്ഥ സംബന്ധിച്ച് സി.പി.എം സംഘം രാജ്ഭവനിൽ ഗവർണർ അനുസൂയ ഉയ്കെയുമായി ചർച്ച നടത്തി.കഴിഞ്ഞ ദിവസം തങ്ങൾ സന്ദർശിച്ച ചുരാചന്ദ്പുരിലെയും മൊയ്റാങ്ങിലെയും ക്യാമ്പുകളിൽ സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങൾ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ തീർത്തും അപര്യാപ്തമാണെന്ന് യെച്ചൂരി ഗവർണറെ അറിയിച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു. ക്യാമ്പുകളിലെ കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ശരിയായ ആഹാരം ലഭിക്കാതെ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നതായും ക്യാമ്പുകളിൽ പിറക്കുന്ന കുട്ടികളുടെ പരിചരണം അവതാളത്തിലാണെന്നും സംഘം ചൂണ്ടിക്കാട്ടിയിരുന്നു.
also read :സഖറിയാസ് മാർ അന്തോണിയോസിന്റെ വേർപാടിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here