പകുതിയോളം കോൺഗ്രസ് ബിജെപി ആയി മാറി; ദില്ലിയിൽ ഈ പാർട്ടി അറിയപ്പെടുന്നത് പുതിയ ബിജെപി എന്ന്: സീതാറാം യെച്ചൂരി

പകുതിയോളം കോൺഗ്രസ് ബിജെപിയായി മാറിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയിൽ ഈ പാർട്ടി അറിയപ്പെടുന്നത് പുതിയ ബിജെപി എന്നാണ്. യുഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എൽഡിഎഫിനെ തകർക്കാനാണ്. മുഖ്യമന്ത്രിയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നു. ആർഎസ്എസിനെ പിടിക്കുന്നവർ അല്ല കമ്മ്യൂണിസ്റ്റ്കാർ. ബിജെപി മതം മാനദണ്ഡം ആകുന്നതിനെതിരെ ശബ്ദം ഉയർത്തുന്നത് ഇടത് പക്ഷം ആണ്.

Also Read: ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയാണ്: മുഖ്യമന്ത്രി

കശ്മീർ വിഷയത്തിൽ കോടതിയിൽ പോയത് സിപിഎം ആണ്. ആദ്യമായി ശ്രീനഗറിൽ പോകാൻ കഴിഞ്ഞത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാണ്. 2019 ൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിന് പോലും കശ്മീർ പോകാൻ കഴിഞ്ഞില്ല. ഇഡിയെ വിട്ടു പേടിപ്പച്ചപ്പോഴും ആദ്യം എത്തിയത് സിപിഎം ആണ്. നേതാവ് അല്ല രാഷ്ട്രീയം ആണ് പ്രധാനം. ഏറ്റവും കൂടുതൽ അപലപിക്കേണ്ട സംസ്കാരം ആണ് കോൺഗ്രസിന്റേത്. തിരെഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടും പ്രതികരിച്ചില്ല. ബിജെപി നവമി ദിവസത്തിൽ വർഗീയത ഉയർത്തി വോട്ട് പിടിക്കാൻ ശ്രമം നടത്തിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നും ചെയ്യുന്നില്ല.

Also Read: ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളം, ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

എല്ലാ പൊതു മേഖല സ്ഥാപന്നങ്ങളും സ്വകര്യവൽക്കരിച്ചു. കോർപറേറ്റുകളുടെ 16ലക്ഷം കോടി ലോൺകൾ എഴുതി തള്ളിയത് കഴിഞ്ഞ 10 വർഷത്തിനുള്ളിലാണ്. സമ്പന്നർ സമ്പന്നരായി തുടർന്നു. പാവങ്ങൾ പാവങ്ങൾ ആയും തുടരുന്നു. 42% ശതമാനം വരുന്ന തൊഴിൽ ഇല്ലാത്തവർ ബിരുദധാരികൾ ആണ്. ഇലക്ട്രൽ ബോണ്ട്‌ സിപിഎം കോടതിയിൽ ചോദ്യം ചെയ്തു. ഇലക്ട്രൽ ബോണ്ട്‌ വഴി പണം വാങ്ങാത്ത ഒരേയൊരു പാർട്ടി സിപിഎം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News