മതനിരപേക്ഷ ജനാധിപത്യ സംവിധാനം രാജ്യത്ത് നിലനില്‍ക്കുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള സംവിധാനം വരണം. കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വം നടപ്പിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും അതിന്റെ ഫലമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. അതിനാല്‍ത്തന്നെ ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് കേരളത്തില്‍ ഇടത് മുന്നണിയേയും മുഖ്യമന്ത്രിയേയും ലക്ഷ്യമിടുന്നു. ഈ സമീപനം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നിരയിലെയും ഒരു നേതാവിനെയും അറസ്റ്റ് ചെയ്യരുത് എന്നാണ് ഞങ്ങളുടെ നിലപാട്. പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യു ന്നില്ല എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം ഞെട്ടിക്കുന്നതാണെന്നും സീതാറാം യെച്ചൂരി തുറന്നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ഇ ഡി എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഇ ഡി യെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുമ്പോൾ ഈ സമീപനമാണോ കോൺഗ്രസ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാരിൻ്റെ കരിനിയമങ്ങളെ പാർലമെണ്ടിലും പുറത്തും ശക്തമായി എതിർത്തത് സി പി ഐ എം ആണെന്നും നിർണ്ണായക സന്ദർഭങ്ങളിൽ കോൺഗ്രസ് മൗനം പാലിച്ചുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സർക്കാർ വേട്ടയാടിയപ്പോൾ അതിനെ സി പി ഐ എം ശക്തമായി എതിർത്തു. പ്രതിപക്ഷ നിരയിലെ ഒരു നേതാവിനെയും ഇത്തരത്തിൽ വേട്ടയാടരുത് എന്നാണ് പാർട്ടി നിലപാട്. രാഹുൽ ഗാന്ധി യെ ഇ ഡി ചോദ്യം ചെയ്തപ്പോഴും ഇ ഡി ക്കെതിരെ ശക്തമായ നിലപാട് സി പി ഐ എം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഇ ഡി എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന കോൺഗ്രസ് നേതാക്കളുടെ ചോദ്യം ഞെട്ടിക്കുന്നതാണ് എന്ന് സീതാറാം യച്ചൂരി പറഞ്ഞു.
മോദിയുടെ കരിനിയമങ്ങളെ പാർലമെണ്ടിലും പുറത്തും ശക്തമായി എതിർത്തത് സി പി ഐ എം ആണെന്നും നിർണ്ണായക സന്ദർഭങ്ങളിൽ കോൺഗ്രസ് മൗനം പാലിച്ചുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്ത് ശക്തമായ ഇടതുപക്ഷം ഉണ്ടെങ്കിലേ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാവൂ.
ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ പട്ടിമറ്റത്ത് എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മന്ത്രി പി രാജീവ് , സി പി ഐ (എം) ജില്ലാ സെക്രട്ടറി സി എൻ മോഹനൻ മറ്റ് എൽ ഡി എഫ് നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here